ബ്രട്ടനില്‍ ഭരണമുറപ്പിച്ച് ലേബര്‍ പാര്‍ട്ടി

കേവലഭൂരിപക്ഷത്തിനും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും 326 സീറ്റുകളാണ് വേണ്ടത്. ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് 119 സീ റ്റുകളില്‍ മാത്രമാണ് വിജയിച്ചിരിക്കുന്നത്.ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര് സ്റ്റാമറാണ് പുതിയ പ്രധാനമന്ത്രിയാവുക

author-image
Prana
New Update
ukelectionn
Listen to this article
0.75x 1x 1.5x
00:00 / 00:00

ബ്രട്ടനില്‍ ഭരണമുറപ്പിച്ച് ലേബര്‍ പാര്‍ട്ടി. ആകെയുള്ള 650 സീറ്റുകളില്‍ കേവലഭൂരിപക്ഷവും കടന്ന് കുതിപ്പ് തുടരുകയാണ് ലേബര്‍ പാര്‍ട്ടി. 410 സീറ്റുകളിലാണ് കെയ്ര് സ്റ്റാമറിന്റെ ലേബര്‍ പാര്‍ട്ടി നിലവില്‍ വിജയിച്ചിരിക്കുന്നത്. കേവലഭൂരിപക്ഷത്തിനും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും 326 സീറ്റുകളാണ് വേണ്ടത്. ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് 119 സീ റ്റുകളില്‍ മാത്രമാണ് വിജയിച്ചിരിക്കുന്നത്.ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര് സ്റ്റാമറാണ് പുതിയ പ്രധാനമന്ത്രിയാവുക. അതേസമയം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പരാജയം ഉറപ്പിക്കുന്ന പ്രതികരണവുമായി പ്രധാനമന്ത്രി ഋഷി സുനക് രംഗത്ത് വന്നിട്ടുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഋഷി സുനക് പ്രതികരിച്ചു. ലേബര്‍ പാര്‍ട്ടി നേതാവ് കെയ് ര്‍ സ്റ്റാമറിനെ അഭിനന്ദിക്കുന്നതായും ഋഷി സുനക് പറഞ്ഞു.14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രിട്ടണില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നത്. വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ രാത്ര പത്ത് വരെയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. വന്‍ ഭൂരിപക്ഷത്തില്‍ ലേബര്‍ പാര്‍ട്ടി അധികാരം തിരിച്ചു പിടിക്കുമെന്നായിരുന്നു പ്രവചനങ്ങള്‍. 650 സീറ്റുകളില്‍ 400 ലധികം സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍.

 

 

UK