ബൊഗോട്ട : തെക്കൻ കൊളംബിയയിലെ നരിനോയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു.ഏകദേശം 100 കുടുംബങ്ങൾ ഭാവനരഹിതരായി.ശക്തമായ മഴയെത്തുടർന്ന് മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു'പാസ്റ്റോ നഗരത്തിലെ എൽ എൻകാനോയിലാണ് മണ്ണിടിച്ചിലിൽ നാല് പേർ മരിക്കുകയും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി,"നരിനോ ഗവർണർ ലൂയിസ് അൽഫോൻസോ എസ്കോബാർ സമൂഹം മാധ്യമമായ എക്‌സിൽ പറഞ്ഞത്.
400-ലധികം കുടുംബങ്ങളെയാണ് മണ്ണിടിടിച്ചിൽ ബാധിച്ചത്,നിരവധി റോഡുകൾ ഗതാഗതയോഗ്യമല്ലാതാകുകയും,മൂന്ന് ജലസംഭരണികൾ ഉൾപ്പടെ തകരുകയും ചെയ്തു.റോഡുകളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും ടാങ്കർ ട്രക്കുകൾ ഉപയോഗിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നതിനും അധികൃതർ പ്രവർത്തിക്കുന്നുണ്ടെന്ന് ഗവർണർ പറഞ്ഞു.ലാ ക്രൂസ് നഗരത്തിലെ,100 കുടുംബങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്,മൂന്ന് കാൽനട പാലങ്ങൾ ഒലിച്ചുപോയി.റോഡുകൾ വൃത്തിയാക്കാനും മണ്ണിടിച്ചിൽ കൈകാര്യം ചെയ്യാനും രാജ്യത്തെ 24 പട്ടണങ്ങളിൽ നിന്നും യന്ത്രങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്കോബാർ പറഞ്ഞു.