ഇസ്രയേലിന് കനത്ത പ്രഹരം ഏല്‍പ്പിക്കുകയാണ് ലബനന്‍ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള.മാസങ്ങള്‍ക്കു മുമ്പാണ് ഹിസ്ബുള്ളയുടെ തലവന്‍ ഹസന്‍ നസ്രല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഇപ്പോഴിതാ ഹിസ്ബുള്ളയ്ക്ക് മറ്റൊരു ഉന്നത നേതാവിനെ കൂടി നഷ്ടപ്പെട്ടിരിക്കുന്നു.ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫാണ് കൊല്ലപ്പെട്ടത്. മധ്യ ബെയ്‌റൂത്തില്‍ നടന്ന ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ മാധ്യമ വിഭാഗം തലവനായിരുന്നു അഫീഫ്.
സിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ലബനനിലെ റാസ് അല്‍ നാബയിലുള്ള ഓഫിസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് അഫീഫിന്റെ ജീവന്‍ നഷ്ടമായത്. ലെബനനില്‍ ഇസ്രായേല്‍ വധിക്കുന്ന ഏറ്റവും ഒടുവിലത്തെ ഹിസ്ബുല്ല നേതാവാണ് മുഹമ്മദ് അഫീഫ്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്.
അഫീഫിന്റെ മരണത്തില്‍ ഹിസ്ബുള്ള മാധ്യമ വിഭാഗം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്നത് അഫീഫായിരുന്നു.സെപ്റ്റംബര്‍ അവസാനം ഹിസ്ബുല്ല തലവന്‍ ഹസ്സന്‍ നസ്രല്ലയുടെ കൊലപാതകത്തിനു ശേഷം സായുധസംഘടനയുടെ പ്രധാനിയായിരുന്നു അഫീഫ്.കുറച്ചുകാലം അല്‍ മനാല്‍ ടിവി സ്റ്റേഷന്റെ പ്രവര്‍ത്തനച്ചുമതലയും ഉണ്ടായിരുന്നു.
ലബനന്റെ വടക്കന്‍ഭാഗങ്ങളില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുല്ലയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്.ഒന്നരമാസമായി ഹിസ്ബുല്ലയ്‌ക്കെതിരെ ലബനന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കരയുദ്ധം നടത്തുന്ന ഇസ്രയേല്‍ സൈന്യം ഇത്ര കനത്ത നാശം വിതയ്ക്കുന്നത് ആദ്യമായാണെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബെയ്റൂത്തിലെ റാസ് അല്‍ നബ്ബയിലെ ജനവാസമേഖലയിലാണ് ആക്രമണമുണ്ടായത്.ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നാണ് വിവരം.ഇസ്രായേല്‍ തകര്‍ത്ത പ്രദേശങ്ങളിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അഫീഫ് നടത്തുന്ന പത്രസമ്മേളനങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.ഇസ്രയേലില്‍ കനത്ത ആക്രമണമാണ് ഹിസ്ബുള്ള നടത്തുന്നത്. അഫീഫിന്റെ കൊലപാതകത്തോടെ ഇസ്രയേലില്‍ ഹിസ്ബുള്ള ആക്രമണം കൂടുതല്‍ ശക്തമാക്കും എന്നാണ് വിലയിരുത്തല്‍.
അടുത്തിടെ ഹസന്‍ നസ്രല്ലയുടെ പിന്‍ഗാമിയായി നയിം ഖാസിം ചുമതലയേറ്റിരുന്നു.1991 മുതല്‍ 33 വര്‍ഷമായി ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം.ഹിസ്ബുല്ലയുടെ വക്താവ് കൂടിയാണ് നയിം ഖാസിം.ഇസ്രയേലുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടെ അദ്ദേഹം പലപ്പോഴും വിദേശ മാധ്യമങ്ങളുടെ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. ഹസന്‍ നസ്‌റല്ലയുടെ കൊലപാതകത്തിനു ശേഷം ടെലിവിഷന്‍ പരാമര്‍ശങ്ങള്‍ നടത്തിയ ഹിസ്ബുല്ലയുടെ ഉന്നത നേതൃത്വത്തിലെ ആദ്യത്തെ അംഗമായിരുന്നു അദ്ദേഹം.
ഹിസ്ബുല്ലയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് ഖാസിം. 1992ല്‍ മുതല്‍ ഹിസ്ബുല്ലയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറല്‍ കോര്‍ഡിനേറ്ററും നയിം ഖാസിം ആയിരുന്നു.നയിം ഖാസിം അധികാരമേറ്റതിന് പിന്നാലെ ഭീഷണിയുമായി ഇസ്രയേല്‍ രംഗത്തുവന്നിരുന്നു.പുതിയ തലവന്റെ നിയമനം താത്ക്കാലികമാണെന്നായിരുന്നു സ്ഥാനമൊഴിഞ്ഞ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ ഭീഷണി.നയിം ഖാസിമിന്റെ ചിത്രത്തോടൊപ്പം 'താത്ക്കാലിക നിയമനം' 'കൗണ്ട് ഡൗണ്‍ തുടങ്ങി' 'അധികകാലം വാഴില്ല' എന്നിങ്ങനെയാണ് ഹീബ്രു ഭാഷയില്‍ ഗാലന്റ് എക്‌സില്‍ കുറിച്ചത്. ലബനാനിലെ ശിയാ പ്രസ്ഥാനത്തിന്റെ നേതാവായ നസ്‌റുള്ള കൊല്ലപ്പെട്ട് ഒരു മാസത്തിനുശേഷമാണ് അഞ്ചംഗ ശൂറാ കൗണ്‍സില്‍ നയിം ഖാസിമിനെ തിരഞ്ഞെടുത്തത്.തൊട്ടുപിന്നാലെയാണ് ഇസ്രയേല്‍ ഭീഷണിയുമായി എത്തിയത്.