ബ്രിട്ടൺ : എല്ലാവരും വളരെ കഷ്ട്ടപ്പെട്ടാണ് വീട് വയ്ക്കാൻ ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ വളരെ എളുപ്പത്തിൽ 12 കാരിക്ക് വീട് സ്വന്തമായി ലഭിച്ചത്. എന്നാൽ ചെറിയൊരു ട്വിസ്റ്റ് ഉണ്ട് കഥയിൽ.
വീട്ടിൽ മകൾ ഒറ്റയ്ക്ക് താമസിക്കണം. കൂടാതെ വീട്ടിലെ കാര്യങ്ങൾ കുട്ടി ഒറ്റയ്ക്ക് തന്നെ ചെയ്യണം. മകളെ ജീവിതം പഠിപ്പിക്കാൻ വേണ്ടിയാണ് മാതാപിതാക്കൾ വീട് നൽകിയത്. ഓഡ്രി ബാർട്ടൺ എന്ന യുവതിയാണ് തൻ്റെ മകൾക്കായി പ്രത്യേക താമസസ്ഥലം ഒരുക്കിയതായി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ഈ 'വീട്' ശരിക്കും അവരുടെ ഗാരേജിന് മുകളിലുള്ള ഒരു ഭാഗമാണ്. എന്നാൽ, അപ്പാർട്ട്മെൻ്റിനോട് സാമ്യമുള്ള രീതിയിലാണ് ഇത് പണിതിരിക്കുന്നതും അലങ്കരിച്ചിരിക്കുന്നതും.
21 ലക്ഷം രൂപയിലധികം ചെലവഴിച്ചാണത്രെ ഇത് അവർ അപാർട്മെന്റ് പോലെയാക്കി മാറ്റിയിരിക്കുന്നത്. ഒരു കുളിമുറി, അടുക്കള, വേറെത്തന്നെ ഹീറ്റിംഗ്, കൂളിംഗ് സംവിധാനം എന്നിവയെല്ലാം ഇതിനകത്ത് ഉണ്ട് എന്നും അവർ പറയുന്നു