യുദ്ധത്തിലായ രാജ്യം പോലെ, ചാമ്പലായി കാലിഫോർണിയ

തെക്കൻ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് മേഖലയിലുണ്ടായ കാട്ടുതീ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.യുദ്ധത്താൽ തകർന്ന രാജ്യങ്ങളിലേതിന് സമാനമായി കാലിഫോർണിയയുടെ ഭൂരിഭാഗവും,നിലംപൊത്തുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വരുന്നത്

author-image
Rajesh T L
New Update
LOSANGELS

കാലിഫോർണിയ: തെക്കൻ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് മേഖലയിലുണ്ടായ കാട്ടുതീ ലോകത്തെ  ഞെട്ടിച്ചിരിക്കുകയാണ്.യുദ്ധത്താൽ തകർന്ന രാജ്യങ്ങളിലേതിന് സമാനമായി കാലിഫോർണിയയുടെ ഭൂരിഭാഗവും,നിലംപൊത്തുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വരുന്നത്.2025 ജനുവരി  7 മുതൽ  കാട്ടുതീ ആളിപ്പടരുകയാണ്.

ലോസ് ഏഞ്ചൽസ് മെട്രോപൊളിറ്റൻ പ്രദേശത്തെയും പരിസര പ്രദേശങ്ങളെയും കാട്ടുതീ ഇപ്പോഴും ബാധിക്കുന്നു.ചില സ്ഥലങ്ങളിൽ മണിക്കൂറിൽ  130മുതൽ -160 കിലോമീറ്റർ വരെ വേഗതയിൽ ചൂടുള്ളതും വരണ്ടതുമായ വായു കാട്ടുതീ വീശുകയാണ്.അഗ്നിബാധയിൽ ഇതുവരെ 11പേർ മരിച്ചതായാണ് റിപ്പോർട്ട്.ഏകദേശം 180,000 ആളുകളെ മേഖലയിൽ നിന്നും ഒഴിപ്പിച്ചു.നാല് ദിവസമായി കാട്ടുതീ പടരുകയാണ്.ആകെ 5 തരം കാട്ടുതീകളായാണ് വ്യാപിച്ചത്.പാലിസേഡ്സ്,ഈഡൻ, ഹേഴ്സ്റ്റ്,ലിഡിയ,സൺസെറ്റ് എന്നീ തീ ജ്വാലകളാണ് നാശം വിതച്ചത്. 

എല്ലാവരെയും ഞെട്ടിപ്പിച്ച  സംഭവം എന്തെന്നാൽ ഇത്തവണ കാട്ടുതീ കെടുത്തുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.തീ ലോസ് ഏഞ്ചൽസിൽ എത്തുന്നതിനുമുമ്പ് എങ്ങനെയെങ്കിലും കെടുത്തിക്കളയുമെന്ന് അഗ്നിശമന സേന പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ലോസ് ഏഞ്ചൽസ് പ്രദേശത്തെ മുഴുവനും കാട്ടു തീ കീഴടക്കിയിരിക്കുകയാണ്.1,000 ഫയർ എഞ്ചിനുകൾ,32 ഹെലികോപ്റ്ററുകൾ, 8,500 അഗ്നിശമന സേനാംഗങ്ങൾ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.ഇതിനായി ഇതുവരെ 750 കോടിയിലധികം  ഡോളറുകളാണ് ചെലവായത്. 

പാരീസ് ഹിൽട്ടൺ,ബില്ലി ക്രിസ്റ്റൽ,ആന്റണി ഹോപ്കിൻസ് തുടങ്ങിയ സെലിബ്രിറ്റികളുടെ വീടുകളും  കത്തി നശിച്ചു.തകർന്ന വീടുകളുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് നിരവധി ആളുകൾ ദുഃഖം പ്രകടിപ്പിച്ചു. 29,000 ഏക്കറിലധികം ഭൂമി ഇതിനകം ചാമ്പലായി.വീടുകളും സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും തീപിടുത്തത്തിൽ നശിച്ചു.പതിനായിരത്തിലധികം വീടുകളും കെട്ടിടങ്ങളും കത്തിനശിച്ചു.

മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ട്.ഏകദേശം 4 ലക്ഷം കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.പ്രത്യേകിച്ച് പാലിസേഡ്സ് തീ,പസഫിക് പാലിസേഡ്സ് മേഖലയിലെ ഏറ്റവും മോശമായ കാട്ടുതീയാണ്.ലോസ് ഏഞ്ചൽസിനടുത്തുള്ള ഒരു തീരപ്രദേശമാണിത്.ഇവിടെയിപ്പോഴും കടുത്ത കാട്ടുതീ പടരുന്നുണ്ട്.ഹോളിവുഡിലെ സെലിബ്രിറ്റികളും കോടീശ്വരന്മാരുൾപ്പടെ   താമസിക്കുന്നത് ഈ മേഖലയിലാണ്.

HJ

തീ അണച്ചതിനുശേഷം മാത്രമേ നഷ്ടത്തിന്റെ വ്യാപ്തി നിർണ്ണയിക്കാൻ കഴിയൂ.നിലവിൽ കാലിഫോർണിയയിൽ  തീ കെടുത്താൻ വിമാനങ്ങൾ ഉപയോഗിക്കുകയാണ്.വിമാനങ്ങൾ ഉപയോഗിച്ച് വെള്ളം തളിക്കുന്നതിനു പുറമെ,ചുവന്ന നിറമുള്ള പൊടിയും ഉപയോഗിക്കുന്നുണ്ട്.തീ കെടുത്താൻ ഇത് നേരിട്ട് ഉപയോഗിക്കാതെ, തീപിടിത്തമുണ്ടായ സ്ഥലത്തിന് സമീപമാണ് ഇവ വിതറുന്നത്. തീ  കൂടുതൽ മേഖലകളിലേക്ക് പടരാതിരിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.പൊടി വിതറുന്നതുകൊണ്ട് വിമാനങ്ങളിൽ എവിടെയൊക്കെയാണ് വെള്ളം തളിക്കേണ്ടതെന്ന് തിരിച്ചറിയാനും സഹായിക്കും.എന്നാൽ ഈ ചുവന്ന രാസപ്പൊടി പച്ചക്കറികളിലും പഴങ്ങളിലും തളിച്ചാൽ അവ ഭക്ഷ്യയോഗ്യമല്ലാതാകുകയും,കൂടാതെ പലർക്കും ശ്വസന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതതയും കാണുന്നുണ്ട്.ഇതുമൂലമുണ്ടായ പുക ന്യൂയോർക്ക് നഗരത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്.

CALIFORNIA wild fire