നിരക്ക് ഉയര്‍ത്തി ഹോട്ടലുകളും

സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തം വൈദ്യുതവിതരണ ശൃംഖല തകരാറിലാക്കിയതാണ് വിമാനത്താവളം അടച്ചിടാന്‍ കാരണം. കുറഞ്ഞത് 1,351 വിമാനങ്ങളെയെങ്കിലുംനടപടി ബാധിക്കും എന്നാണ് സൂചന. നിരവധി വിമാനങ്ങള്‍ വൈകിയേക്കാം.

author-image
Biju
New Update
sDGsfd

ലണ്ടന്‍: ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനിലെ തീപിടിത്തത്തെത്തുടര്‍ന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളം അടച്ചത് വന്‍ യാത്രപ്രതിസന്ധിയിലേക്കാണ് ലണ്ടനെ തള്ളിവിട്ടിരിക്കുന്നത്. 1300ഓളം വിമാനങ്ങളെയാണ് പ്രതിസന്ധി ബാധിച്ചിരിക്കുന്നത്.

സബ്സ്റ്റേഷനിലുണ്ടായ തീപിടുത്തം വൈദ്യുതവിതരണ ശൃംഖല തകരാറിലാക്കിയതാണ് വിമാനത്താവളം അടച്ചിടാന്‍ കാരണം. കുറഞ്ഞത് 1,351 വിമാനങ്ങളെയെങ്കിലുംനടപടി ബാധിക്കും എന്നാണ് സൂചന. നിരവധി വിമാനങ്ങള്‍ വൈകിയേക്കാം.

സമീപത്തെ ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനിലാണ് തീപിടുത്തമുണ്ടായത്. ഇത് രണ്ടു ലക്ഷത്തിലധികം യാത്രക്കാരെ ബാധിച്ചു. ബ്രിട്ടീഷ് എയര്‍വേയ്‌സ്, ക്വാണ്ടാസ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ വിമാനങ്ങള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ഫ്രാങ്ക്ഫര്‍ട്ട്, പാരീസ്, മാഡ്രിഡ് പോലുള്ള പ്രധാന കേന്ദ്രങ്ങള്‍ വഴിയാണ് വിമാനങ്ങള്‍ തിരിച്ചുവിടുന്നത്.

പടിഞ്ഞാറന്‍ ലണ്ടനിലെ ഹെയ്‌സിലുള്ള ഒരു ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനില്‍ ഉണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് വൈദ്യുതി തടസ്സമുണ്ടാക്കിയത്. ഇതേ തുടര്‍ന്ന് യുകെയിലെ ഏറ്റവും തിരക്കേറിയ ഹീത്രൂ വിമാനത്താവളം അടച്ചുപൂട്ടുകയായിരുന്നു. അതേസമയം തീപിടുത്തത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ല. വൈദ്യുതി ബന്ധം പുനസ്ഥാപിച്ചാലുടന്‍ വിമാനത്താവളം തുറക്കും. തീപിടിത്തത്തെ തുടര്‍ന്ന് 16,000ത്തിലേറെ വീടുകളില്‍ വൈദ്യുതി വിതരണം മുടങ്ങി.

ഹീത്രൂ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം കുതിപ്പുണ്ടായിരുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനമാണ് കുതിപ്പ്. ഹീത്രൂ വിമാനത്താവളത്തിന്റെ ചരിത്രത്തിലെ തന്നെ മൂന്നാമത്തെ ഉയര്‍ന്ന നിരക്കായ 79 കോടിയില്‍ വരുമാനമെത്തിയിരുന്നു.  റീട്ടെയില്‍ വിഭാഗത്തില്‍ 24.8 ശതമാനമാണ് വരുമാന വര്‍ധന.

മാത്രമല്ല, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്‍ വിമാനത്താവളങ്ങളിലും തിരക്കേറിയതോടെ കൂടുതല്‍ വിമാനങ്ങള്‍ അവിടങ്ങളിലേക്ക് തിരിച്ചു വിടാന്‍ കഴിയാതെയായി. തുടര്‍ന്ന് മറ്റു യൂറോപ്യന്‍ നഗരങ്ങളിലേക്ക് വിമാനങ്ങള്‍ തിരിച്ചു വിടാന്‍ ആരംഭിച്ചു. അവിടെയും സമാനമായ രീതിയില്‍ തിരക്കായതോടെയാണ് പല വിമാനങ്ങള്‍ക്കും യാത്ര ആരംഭിച്ച ഇടങ്ങളിലേക്ക് തിരികെ പറക്കേണ്ടി വന്നത്. ബ്രിട്ടന്റെ സമ്പദ്ഘടനക്കും പ്രതിച്ഛായയ്ക്കും ഏറ്റ ഒരു തിരിച്ചടിയായാണ് ഈ അപകടത്തെ വിലയിരുത്തുന്നത്.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ ഹീത്രൂവിലെ ഹോട്ടലുകള്‍ ഈ അപകടം ശരിക്കും മുതലാക്കി എന്നു പറയാം. അപകടത്തെ തുടര്‍ന്ന് വിമാസ സര്‍വ്വീസുകള്‍ റദ്ദാക്കിയതോടെ താമസിക്കാന്‍ എത്തിയ യാത്രക്കാരില്‍ നിന്നും വന്‍ തുകകളാണ് വാടകയായി ഇവര്‍ ഈടാക്കിയത്. 946 പൗണ്ട് വരെ വാടക നല്‍കേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനങ്ങളുടെ ദുരിതത്തെ പണം വാരാനുള്ള അവസരമായി കണ്ട ഹോട്ടലുകള്‍ക്ക് നേരെ പ്രതിഷേധവും ശക്തമാകുന്നുണ്ട്.

രണ്ടു പേര്‍ക്കുള്ള ഒരു സാധാരണ മുറിക്ക് കഴിഞ്ഞ ദിവസം ഒരു രാത്രിക്ക് മാത്രം ഹീത്രൂവിലെ ഒരു ഹോട്ടല്‍ ഈടാക്കിയത് 1000 പൗണ്ട് ആണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുക്കിംഗ് ഡോട്ട് കോമില്‍ നോര്‍ത്ത് അവന്യു ഗസ്റ്റ് ഹൗസിനാണ് 1000 പൗണ്ട് കാണിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ വെള്ളിയാഴ്ചകളില്‍ ഇതേ മുറിക്ക് അവര്‍ ഈടാക്കുന്നത് 54 പൗണ്ട് ആണെന്ന് ഓര്‍ക്കണം. അതായത്, ഒരു ദുരന്തം സംഭവിച്ചപ്പോള്‍ അത് മുതലാക്കാന്‍ വാടക വര്‍ദ്ധിപ്പിച്ചത് 1,850 ശതമാനം. സമാനമായ രീതിയില്‍, സാധാരണ 132 പൗണ്ട് വാടകയുള്ള റാഡിസണ്‍ റെഡ് ലണ്ടന്‍ ഹീത്രോ, ഇന്നലെ ഈടാക്കിയത് 555 പൗണ്ട് ആയ്രുന്നു. 89 പൗണ്ട് വാടക ഈടാക്കാറുള്ള മുറിക്ക് ഹോളിഡെ ഇന്‍ ലണ്ടന്‍ ഈടാക്കിയത് 569 പൗണ്ടും.

അമിത ചാര്‍ജ്ജ് ഈടാക്കിയിട്ടും വേറെ നിവൃത്തിയില്ലാത്തതിനാല്‍ നിസ്സാഹയരായ യാത്രക്കാര്‍ക്ക് ഹോട്ടലുകളെ ആശ്രയിക്കേണ്ടി വന്നു. പല യാത്രക്കാരും ഹോട്ടലുകളില്‍ മുറി ലഭിക്കാതെ നിരത്തുകളില്‍ കിടന്നുറങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹീത്രൂ വിമാനത്താവളം ലണ്ടന്‍ വിമാനത്താവളം എന്നും അറിയപ്പെട്ടിരുന്നു.യുകെയിസെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ലണ്ടന് സേവനം നല്‍കുന്ന വലിയ അന്താരാഷ്ട്ര വിമാനത്താവളമാണിത്. ലണ്ടനിലെ ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഏറ്റവും വലുതാണിത്. ഹീത്രൂ എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സാണ് വിമാനത്താവള നടത്തിപ്പുകാര്‍. 2024-ല്‍, ഹീത്രൂ യൂറോപ്പിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായിരുന്നു.

യാത്രക്കാരുടെ എണ്ണത്തില്‍ ലോകത്തിലെ നാലാമത്തെ തിരക്കേറിയ വിമാനത്താവളമാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര കണക്ഷനുകളുള്ള വിമാനത്താവളം അപ്രതീക്ഷിതമായി അടക്കേണ്ടി വന്നത് നിരവധി അന്താരാഷ്ട്ര ഫ്ലൈറ്റ് സര്‍വീസുകളെ ബാധിച്ചു. 1930-ല്‍ ഒരു ചെറിയ വിമാനത്താവളമായിട്ടാണ് ഹീത്രൂ സ്ഥാപിച്ചത്. പിന്നീട് കാലക്രമേണ വികസിപ്പിക്കുകയായിരുന്നു.

 

airport AIRPORT NEWS