കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ തീപിടുത്തം.സംസ്ഥനത്തെ വിവിധ പ്രദേശങ്ങൾ കാട്ടുതീയുടെ പിടിയിലാണ്. പ്രത്യേകിച്ച് ലോസ് ഏഞ്ചൽസിലുണ്ടായ കാട്ടുതീ വലിയ നാശനഷ്ടങ്ങൾ ആണ് വരുത്തിവച്ചത്.ലോസ് ഏഞ്ചൽസിൽ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ കാട്ടുതീയാണിതെന്ന് യുഎസ് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.രണ്ടാഴ്ചയിലേറെയായി കാട്ടുതീ കത്തിക്കൊണ്ടിരിക്കുകയാണ്.
ഇതിന്റെ ഫലമായി കാലിഫോർണിയയിലെ പ്രധാനപ്പെട്ട മേഖലകൾ തകർന്നു.ലോസ് ഏഞ്ചൽസ് നഗരത്തിൽ തീപിടുത്തം പടരുന്നതിന് മുൻപ് തടയുമെന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചെങ്കിലും ഇപ്പോൾ തീപിടുത്തം ലോസ് ഏഞ്ചൽസ് പ്രദേശത്തിന്റെ ഭൂരിഭാഗവും നശിപ്പിച്ചിരിക്കുകയാണ്.
തീ ഇപ്പോഴും നിയന്ത്രണാതീതമായി പടരുകയാണ്.ലോസ് ഏഞ്ചൽസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഗുരുതരമായ ഇ സാഹചര്യത്തെ അഗ്നിശമന സേനാംഗങ്ങൾ നേരിടുവാൻ പാടുപെടുകയാണ്.കാട്ടുതീ പതിനായിരക്കണക്കിന് ആളുകളെ സാരമായി ബാധിച്ചിട്ടുണ്ട്.പലരും താൽക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്.അമേരിക്കയിൽ കാട്ടുതീ ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് കാലിഫോർണിയ.കഴിഞ്ഞ വർഷം മാത്രം കാലിഫോർണിയയിൽ ആകെ 40-ലധികം കാട്ടുതീകൾ ഉണ്ടായിട്ടുണ്ട്.
കാലിഫോർണിയയിൽ ഒരു മാസത്തിൽ രണ്ടോ മൂന്നോ തവണ തീപിടുത്തങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്.സാധാരണയായി, കാട്ടുതീ ആദ്യം ആരംഭിക്കുന്നത് വെഞ്ചുറ എന്ന പ്രദേശത്താണ്.പിന്നീട് സാന്താ ബാർബറ മേഖലയിൽ തീപിടുത്തം ശക്തമാവുകയും പിന്നീട് ലോസ് ഏഞ്ചൽസിലേക്ക് വ്യാപിക്കുകയും ചെയ്തു. കനത്ത തീപിടുത്തത്തെ തുടർന്ന് 300,000 ആളുകൾ കാലിഫോർണിയ വിട്ടുപോയി.10,000 ത്തിലധികം വീടുകൾ ആണ് തീപിടുത്തത്തെ തുടർന്ന് കത്തി നശിച്ചത്.അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളിൽ ഒന്നാണിത്.
ഇത്തവണ കാട്ടുതീ കെടുത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.തീ ലോസ് ഏഞ്ചൽസ് മേഖലയിൽ എത്തുന്നതിനുമുമ്പ് എങ്ങനെയെങ്കിലും കെടുത്തിക്കളയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ തീ ലോസ് ഏഞ്ചൽസിലെ വിവിധ മേഖലകളെ കീഴടക്കിയിരിക്കുകയാണ്.ലോസ് ഏഞ്ചൽസ് മേഖലയിൽ മാത്രം 295,000 ഏക്കർ ഭൂമിയാണ് തീപിടുത്തം പടർന്നത്.തീപിടുത്തം ബാധിച്ച മൊത്തം വിസ്തീർണ്ണം ലണ്ടൻ നഗരത്തിന്റെ വലിപ്പത്തേക്കാൾ വലുതാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഇതുവരെ 7 പേർ തീപിടുത്തത്തിൽ മരിച്ചു.ഇതുമൂലമുണ്ടായ പുക ന്യൂയോർക്ക് നഗരത്തിലേക്കും വ്യാപിച്ചിരിക്കുന്നു.1,000 ഫയർ എഞ്ചിനുകൾ, 32 ഹെലികോപ്റ്ററുകൾ,8,500 അഗ്നിശമന സേനാംഗങ്ങൾ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.ഇതിനായി ഇതുവരെ 750 കോടിയിലധികം ഡോളറുകളാണ് ചെലവഴിച്ചത്.തീ അണച്ചതിനുശേഷം മാത്രമേ നഷ്ടത്തിന്റെ വ്യാപ്തി നിർണ്ണയിക്കാൻ കഴിയൂ.4700 കോടിയിലധികം നഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.തീ അണയ്ക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ വിരമിച്ച 600 ജീവനക്കാരെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചാണ് രക്ഷാപ്രവർത്തനം തുടർന്നത്.തീ അണയ്ക്കുന്നതില്‍ ബൈഡന്‍ ഭരണകൂടം പരാജയപ്പെട്ടുവെന്നും നിയുക്ത പ്രസിഡന്റ് ട്രംപ് ആരോപിച്ചു.