/kalakaumudi/media/media_files/2026/03/08/oslo2-2026-03-08-09-33-48.jpg)
ഓസ്ലോ: ഓസ്ലോയിലെ യുഎസ് എംബസിക്ക് സമീപം ശക്തമായ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. സ്‌ഫോടനത്തിന്റെ കാരണത്തെക്കുറിച്ചോ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചോ നിലവില്‍ വ്യക്തതയില്ലെന്ന് ഓസ്ലോ പോലീസ് അറിയിച്ചു. ഇറാന്‍ തന്നെയാണ് ഈ ആക്രമണത്തിനു പിന്നിലെന്ന് സൂചനയുണ്ടെങ്കിലും സ്ഥിരീകരണമില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്ല. മേഖലയില്‍ വലിയ തോതില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എംബസി അധികൃതരുമായി പൊലീസ് ചര്‍ച്ച നടത്തി തുടര്‍ നടപടികള്‍ പരിശോധിച്ചുവരികയാണ്.
യുഎസ് എംബസിക്ക് സമീപം പുക ഉയരുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അതേസമയം സ്‌ഫോടനത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇതുവരെ എംബസി അധികൃതര്‍ തയാറായിട്ടില്ലെന്ന് പ്രാദേശിക മാധ്യമമായ വെര്‍ഡന്‍സ് ഗാങ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നതിനിടെയാണ് ഓസ്ലോ എംബസിയില്‍ സ്‌ഫോടനം നടന്നിരിക്കുന്നത്.
ദുബായ് അല്‍ബര്‍ഷയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ ഡ്രൈവറായ പാക് പൗരന്‍ കൊല്ലപ്പെട്ടു. മിസൈലാക്രമണം തടയുന്നതിനിടെ കത്തിയമര്‍ന്ന അവശിഷ്ടം വാഹനത്തില്‍ പതിച്ചാണ് മരണം. ബഹ്‌റൈനില്‍ സല്‍മാന്‍ തുറമുഖത്തിനുസമീപവും യുഎസ് ബേസിലും തലസ്ഥാനമായ മനാമയിലും ഇറാന്‍ ആക്രമണം നടത്തി. മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നുവെന്ന് കുവൈത്തും ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദിയും വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
