അമേരിക്കയെപോലും വെല്ലുന്ന രീതിയിൽ ഉള്ള വലിയ മാറ്റങ്ങൾ കേരളത്തിൽ ഉണ്ടായി ;പിണറായി വിജയൻ

അബുദാബിയിൽ നടന്ന കേരളപ്പിറവിയുടെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട്  നടന്ന മലയാളോത്സവത്തിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇത്തരത്തിൽ  സംസാരിച്ചത് .

author-image
Devina
New Update
pinarayi in abudhabi

അബുദാബി: അമേരിക്കയെപ്പോലും വെല്ലുന്ന രീതിയിൽ  കേരളത്തിൽ മാറ്റങ്ങൾ സംഭവിച്ചെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .

അബുദാബിയിൽ നടന്ന കേരളപ്പിറവിയുടെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട്  നടന്ന മലയാളോത്സവത്തിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇത്തരത്തിൽ  സംസാരിച്ചത് .

കേരളത്തിൽ  വൻനിക്ഷേപം നടത്താൻ വിവിധ ഗൾഫ് രാജ്യങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും  മുഖ്യമന്ത്രി പറഞ്ഞു.

ഭരണത്തുടർച്ചയുടെ ഭാഗമായി കേരളത്തിൽ  വലിയമാറ്റങ്ങളുണ്ടായി. കേരളത്തിന്റെ വികസനനേട്ടങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റി.

എവിടെ തിരിഞ്ഞുനോക്കിയാലും അവിടെയെല്ലാം കിഫ്‌ബിയുടെ സാക്ഷ്യപത്രങ്ങൾ കാണാം.

യുഎഇ ഭരണാധികാരികൾക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ‘‘തിങ്കളാഴ്ച അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ  നഹ്യാനുമായി മുഖ്യമന്ത്രി  കൂടിക്കാഴ്ച നടത്തുന്നുണ്ട്.

അതോടെ യുഎഇയ്ക്ക് കേരളവുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടും. നമ്മുടെ നാട്ടിൽ ഇന്ന് കാണുന്നതുപോലെ ഒരവസ്ഥയായിരുന്നില്ല പണ്ട്.

വലിയതോതിലുള്ള ഉച്ചനീചത്വങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം മാറി.

ഇന്ന് രാജ്യവും ലോകവും നമ്മുടെ നാടിനെ നോക്കി ആശ്ചര്യപ്പെടുന്നു’. ഇന്ന് രാജ്യവും ലോകവും നമ്മുടെ നാടിനെ നോക്കി ആശ്ചര്യപ്പെടുന്നു’’അദ്ദേഹം പറഞ്ഞു .

കേരളത്തെക്കുറിച്ച് യുഎഇ ഭരണാധികാരികൾ മനസ്സിലാക്കിയത് പ്രവാസികളിലൂടെയാണ്.

പ്രവാസി മലയാളികൾക്ക് വലിയ പിന്തുണയാണ് ഭരണാധികാരികൾ നൽകുന്നത്. യുഎഇ ഭരണാധികാരി കേരളം ഞങ്ങളുടെ ഹൃദയത്തിലാണ് എന്ന് പറഞ്ഞത്‌ ഈ ഘട്ടത്തിൽ ഓർക്കുന്നു.

അതിനിടയാക്കിയത് പ്രവാസികൾ നടത്തിയ പ്രവർത്തനങ്ങളാണ്. അവർ കാണിച്ച കാര്യക്ഷമതയാണ്. പ്രവാസികളെ നെഞ്ചേറ്റാൻ യുഎഇ തയ്യാറായി

.കേരളത്തിന്റെ വികസനത്തിന് കാരണം പ്രവാസികളാണ്.

അതിനിടയാക്കിയത് ഗൾഫിലേക്ക് കുടിയേറ്റം സാധ്യമാക്കിയതാണ്.

അത് നമ്മുടെ നാടിന്റെ കഞ്ഞികുടി മുട്ടാതിരിക്കാൻ  ഇടയാക്കി.

 പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം വലിയതോതിൽ നാടിന്റെ അഭിവൃദ്ധിക്ക് ഇടയാക്കി - മുഖ്യമന്ത്രി പറഞ്ഞു.

യുഎഇയിലാണ് ഇന്ത്യൻ പ്രവാസികൾ കൂടുതൽ ഉള്ളത്.

അവർ ആദ്യകാലംമുതൽ വലിയതോതിൽ രാജകുടുംബാംഗങ്ങളുടെ മനസ്സ് കവർന്നവരാണ്.

 എത്രമാത്രം കേരളത്തെ ഈ രാജ്യം നെഞ്ചേറ്റി എന്നതിന് ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്.

2018-ൽ കേരളം നേരിട്ട മഹാപ്രളയത്തിൽ ലോകംമുഴുവൻ നമുക്കൊപ്പം നിന്നു. അന്നത്തെ യുഎഇയുടെ പിന്തുണ എക്കാലവും മനസ്സിൽ സൂക്ഷിക്കും.

മലയാളം മിഷന്റെ പ്രവർത്തനം ഗൾഫിൽ മികച്ചരീതിയിൽ ആണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നവകേരളം നമുക്ക് സൃഷ്ടിക്കാം എന്നു പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.