താ​യ്‌​വാ​നി​ൽ വ​ൻ ഭൂ​കമ്പം; 7.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി, ജ​പ്പാ​നി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ്

ജപ്പാൻ്റെയും ചൈനയുടെയും ചില ഭാഗങ്ങളിലും ഇത് അനുഭവപ്പെട്ടു.റി​ക്ട​ർ സ്കെ​യി​ലി​ൽ 7.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്.താ​യ്‌​വാ​നി​ലെ ഹു​വാ​ലി​യ​ൻ സി​റ്റി​യി​ൽ നി​ന്ന് 18 കി​ലോ​മീ​റ്റ​ർ തെ​ക്ക് 34.8 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ച​ല​ന​ത്തി​ൻറെ പ്ര​ഭ​വ​കേ​ന്ദ്രം. 

author-image
Greeshma Rakesh
New Update
major-earthquake

a partially collapsed building is seen in Hualien, in eastern Taiwan on Wednesday

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ടോ​ക്കി​യോ: താ​യ്‌​വാ​ൻറെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വ​ൻ ഭൂ​കമ്പം.25 വർഷത്തിനിടെ തായ്‌വാനിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിതെന്നാണ് റിപ്പോർട്ട്. ജപ്പാൻ്റെയും ചൈനയുടെയും ചില ഭാഗങ്ങളിലും ഇത് അനുഭവപ്പെട്ടു.റി​ക്ട​ർ സ്കെ​യി​ലി​ൽ 7.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്.താ​യ്‌​വാ​നി​ലെ ഹു​വാ​ലി​യ​ൻ സി​റ്റി​യി​ൽ നി​ന്ന് 18 കി​ലോ​മീ​റ്റ​ർ തെ​ക്ക് 34.8 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ച​ല​ന​ത്തി​ൻറെ പ്ര​ഭ​വ​കേ​ന്ദ്രം. 

റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 7.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്‌​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ (യു​എ​സ്‌​ജി​എ​സ്) അ​റി​യി​ച്ചു. നിലവിലെ സാഹചര്യത്തിൽ, തെ​ക്ക​ൻ ജ​പ്പാ​ൻറെ ചി​ല ഭാ​ഗ​ങ്ങ​ളിൽ സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കിയിരിക്കുകയാണ് അധികൃതർ.

റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 7.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ജ​പ്പാ​ൻറെ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മി​യാ​കോ​ജി​മ ദ്വീ​പ് ഉ​ൾ​പ്പെ​ടെ മേ​ഖ​ല​യി​ലെ വി​ദൂ​ര ജാ​പ്പ​നീ​സ് ദ്വീ​പു​ക​ളി​ൽ മൂ​ന്ന് മീ​റ്റ​ർ (10 അ​ടി) വ​രെ ഉ​യ​ര​മു​ള്ള സു​നാ​മി തി​ര​മാ​ല​ക​ൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഭൂകമ്പത്തെത്തുടർന്ന് വിദ്യാലയങ്ങളും തൊഴിൽ സ്ഥാപനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി ഹുവാലിയൻ കൗണ്ടിയിലെ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്തെ അപകടാവസ്ഥയിലായതും പാതി തകർന്നതുമായ കെട്ടിടങ്ങളുടെയും മണ്ണിടിച്ചിലിൻ്റെയും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്.

earthquake taiwan Tsunami alert