/kalakaumudi/media/media_files/2025/04/16/cNH06eFm2UZKM7Fxe0pp.jpg)
മാലി: ഇസ്രയേല്‍ പാസ്‌പോര്‍ട്ടുള്ള പൗരന്മാര്‍ക്ക് പ്രവേശനം വിലക്കി മാലിദ്വീപ്. പ്രസിഡന്റ് മുഹമ്മദ് മൊയ്‌സുവിന്റെ നിര്‍ദ്ദേശപ്രകാരം സുരക്ഷാസാങ്കേതിക മന്ത്രി അലി ഇഹ്‌സാനാണ് ഇക്കാര്യം അറിയിച്ചത്. നീണ്ടുപോകുന്ന ഗാസ യുദ്ധവും ഗാസയിലെ നിരപരാധികളെ കൊന്നൊടുക്കുന്ന നടപടി അവസാനിപ്പിക്കും വരെ വിലക്ക് തുടരുമെന്നും മാലിദ്വീപ് ഭരണകൂടം അറിയിച്ചു.
മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരമാണ് ഇസ്രയേലി പൗരന്മാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു.
ഇസ്രയേലി പൗരന്മാര്‍ മാലദ്വീപില്‍ പ്രവേശിക്കുന്നത് തടയുന്നതിന് വേണ്ടി നിയമഭേദഗതികള്‍ വരുത്താനും മന്ത്രിസഭ തീരുമാനമെടുത്തു. ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പലസ്തീനുവേണ്ടി ധനസഹായ ക്യാംപെയ്ന്‍ നടത്താനും പ്രസിഡന്റ് മുയിസു തീരുമാനിച്ചിട്ടുണ്ട്. പലസ്തീന് ആവശ്യമായ സഹായങ്ങള്‍ അവലോകനം ചെയ്യുന്നതിനായി പ്രത്യേക നയതന്ത്രപ്രതിനിധിയെ നിയമിക്കാനും തീരുമാനിച്ചു.