മാലിദ്വീപിൽ പ്രസിഡന്റ് മൊയിസുവിനെതിരെ ആഭിചാരം; പരിസ്ഥിതി മന്ത്രി അറസ്റ്റിൽ

ഞായറാഴ്ചയാണ് ഫാത്തിമത്ത് ഷംനാസും അനുജത്തിയും മന്ത്രവാദിയും തലസ്ഥാനമായ മാലെയിൽ അറസ്റ്റിലായത്. ഒരാഴ്ചത്തേക്ക് ഇവരെ കസ്റ്റഡിയിൽ വിടുമെന്ന് പോലീസ് അറിയിച്ചു.

author-image
Greeshma Rakesh
New Update
muhammed moisu

environment minister Fathimath Shamnaz Ali Saleem and President Mohamed Muizzu

Listen to this article
0.75x 1x 1.5x
00:00 / 00:00

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ആഭിചാരം നടത്തിയെന്ന ആരോപണത്തിൽ പരിസ്ഥിതി മന്ത്രി ഫാത്തിമത്ത് ഷംനാസ് അലി സലീം അറസ്റ്റിൽ.ഞായറാഴ്ചയാണ് ഫാത്തിമത്ത് ഷംനാസും അനുജത്തിയും മന്ത്രവാദിയും തലസ്ഥാനമായ മാലെയിൽ അറസ്റ്റിലായത്. ഒരാഴ്ചത്തേക്ക് ഇവരെ കസ്റ്റഡിയിൽ വിടുമെന്ന് പോലീസ് അറിയിച്ചു.

മാലദ്വീപിൽ മന്ത്രവാദം ഒരു ക്രിമിനൽ കുറ്റമല്ലെങ്കിലും ഇസ്ലാമിക നിയമപ്രകാരം ഇത് ആറ് മാസത്തെ ജയിൽ ശിക്ഷയ്‌ക്ക് ഇടയാക്കും. നേരത്തെ പ്രസിഡന്റിന്റെ അടുപ്പക്കാരനായിരുന്ന ഷംനാസിന്റെ മുൻ ഭർത്താവ് ആദം റമീസിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളുടെ അമ്മയാണ് അറസ്റ്റിലായ മന്ത്രി. 

ഷംനാസിന്റെ സഹോദരനെയും മറ്റൊരു പ്രതിയെയും കഴിഞ്ഞ ദിവസമാണ് ഇതേ കേസിൽ കസ്റ്റഡിയിലെടുത്തത്.ഷംനാസും മറ്റ് രണ്ട് വ്യക്തികളും ഉൾപ്പെട്ട കേസ് പോലീസ് അന്വേഷിക്കുന്നതായി അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ അഹമ്മദ് ഷിഫാൻ സ്ഥിരീകരിച്ചു.എന്നാൽ സംഭവത്തിലെ സ്ഥിതി​ഗതികളെ കുറിച്ച് മാലിദ്വീപ് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

 

mohammed moisu Environment Minister maldives Fatima Shamnaz Ali Saleem