രാജ്യത്ത് എത്തുംമുമ്പേ മോദിയെ പുകഴ്ത്തി മാലിദ്വീപ്

മാലിദ്വീപ് ഒരു പ്രതിസന്ധി നേരിടുമ്പോഴെല്ലാം സഹായം വാഗ്ദാനം ചെയ്യുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് മുന്‍ വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ് വ്യക്തമാക്കി. ഇന്ത്യക്കാരുടെ വലിയ മനസ്സിനെയാണ് അത് സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

author-image
Biju
New Update
mm

മാലി : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയും മറ്റന്നാളും മാലിദ്വീപ് സന്ദര്‍ശിക്കുകയാണ്. മാലിദ്വീപിന്റെ ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ചരിത്രപരമായ ബന്ധം ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്തതാണെന്ന് വ്യക്തമാക്കുകയാണ് മാലിദ്വീപിലെ മുന്‍ വിദേശകാര്യ മന്ത്രി . ഒരു വര്‍ഷം മുമ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യം കണക്കിലെടുത്താണ് ഇപ്പോള്‍ മാലിദ്വീപിലെ മുന്‍ സര്‍ക്കാരിലെ പ്രതിനിധികള്‍ ഇന്ത്യയുമായുള്ള തങ്ങളുടെ അടുത്ത ബന്ധം വ്യക്തമാക്കുന്നത്.

മാലിദ്വീപ് ഒരു പ്രതിസന്ധി നേരിടുമ്പോഴെല്ലാം സഹായം വാഗ്ദാനം ചെയ്യുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് മുന്‍ വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ് വ്യക്തമാക്കി. ഇന്ത്യക്കാരുടെ വലിയ മനസ്സിനെയാണ് അത് സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയിലും മാലിദ്വീപിന് സഹായം തുടരാനും വര്‍ദ്ധിപ്പിക്കാനുമുള്ള ഇന്ത്യയുടെ നീക്കം അതിന്റെ പക്വതയും ഉദാരതയും കാണിക്കുന്നതാണ് എന്നും അബ്ദുള്ള ഷാഹിദ് സൂചിപ്പിച്ചു.

''ഭൂമിശാസ്ത്രപരമായി മാത്രമല്ല സൗഹൃദപരമായും ഇന്ത്യ മാലിദ്വീപുമായി വളരെ അടുത്താണെന്നും അദ്ദേഹം പറഞ്ഞു. മാലിദ്വീപില്‍ അടിയന്തരാവസ്ഥയോ പ്രതിസന്ധിയോ ഉണ്ടാകുമ്പോഴെല്ലാം ഇന്ത്യ ഒരിക്കലും ഞങ്ങളെ നിരാശപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ മാലിദ്വീപിന് വേണ്ടി സംസാരിക്കാനും ഇന്ത്യ തയ്യാറാകുന്നു. നയതന്ത്ര സംഘര്‍ഷങ്ങള്‍ കാരണം മാലിദ്വീപിലേക്കുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞു എന്നത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇത്തവണ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എല്ലാം ശരിയാക്കുമെന്ന് കരുതുന്നു ' എന്നും മുന്‍ വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ് വ്യക്തമാക്കി.

narendra modi