ജനവിധി കാത്ത് മുയിസു; മാലദ്വീപ് ഇന്ന് പോളിങ് ബൂത്തിലേക്ക്

2023 സെപ്റ്റംബറിലാണ് പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പി.എന്‍.സി.) നേതാവായ മുയിസു അധികാരത്തിലെത്തിയത്.

author-image
Rajesh T L
Updated On
New Update
muhammad moisu

മൊഹമ്മദ്‌ മുയിസു

Listen to this article
0.75x1x1.5x
00:00/ 00:00

മാലെ: പാർലമെൻറ് തിരഞ്ഞെടുപ്പിന് മാലെദ്വീപ് ഇന്ന് (ഞായര്‍) പോളിങ് ബൂത്തിലേക്ക്. പ്രസിഡന്റ് മൊഹമ്മദ്‌ മുയിസുവിൻറെ അഴിമതി ഭരണത്തോടുള്ള  ഫലനിര്‍ണയവേള കൂടിയാകും ഇന്നത്തെ തിരഞ്ഞെടുപ്പ്.കാലങ്ങളായി ഇന്ത്യയോടു ചേര്‍ന്നു നിന്നിരുന്ന വിദേശനയമായിരുന്നു മാലദ്വീപ് പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നയങ്ങളും മുയിസു സ്വീകരിക്കുകയായിരുന്നു.

മുഖ്യപ്രതിപക്ഷ പാര്‍ട്ടിയും ഇന്ത്യൻ അനുകൂല നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നവരുമായ മാലിദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എം.ഡി.പി.) ഭൂരിപക്ഷം നേടുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2023 സെപ്റ്റംബറിലാണ് പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പി.എന്‍.സി.) നേതാവായ മുയിസു അധികാരത്തിലെത്തിയത്. അഴിമതിക്കേസിനെ തുടര്‍ന്ന് മുന്‍ പ്രസിഡന്റും ചൈനീസ് അനുകൂല നിലപാടുകാരനുമായ അബ്ദുള്ള യമീന്‍, കഴിഞ്ഞയാഴ്ചയാണ് ജയില്‍മോചിതനായത്. 11 വര്‍ഷത്തെ തടവുശിക്ഷ കോടതി റദ്ദാക്കിയതോടെയാണ് അദ്ദേഹം മോചിതനായത്. 

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന 1192 ദ്വീപുകൾ കൂടിച്ചേർന്നതാണ് മാലദ്വീപ്. വിനോദസഞ്ചാരം, രാജ്യാന്തരകപ്പല്‍ച്ചാലിൻറെ സാന്നിധ്യം തുടങ്ങിയ നിരവധി പ്രാധാന്യങ്ങളും മാലദ്വീപിനുണ്ട്. ഇന്ത്യ-ചൈന ഭൗമരാഷ്ട്രീയ ഭൂപടത്തിലും മാലദ്വീപിന് നിര്‍ണായക സ്ഥാനമാണുള്ളത്.

maldives parliamentary election moyisu