മാലിദ്വീപില്‍ മോദിക്ക് വന്‍ സ്വീകരണം

ഇടക്കാലത്ത് ഇന്ത്യയുമായി വഷളായ നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള കഠിന ശ്രമത്തിലാണ് നിലവില്‍ മാലിദ്വീപ് സര്‍ക്കാര്‍.മാലിദ്വീപിന്റെ 60-ാമത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യാതിഥിയായി നരേന്ദ്രമോദിയെ മുഹമ്മദ് മുയിസു സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത്

author-image
Biju
New Update
modi

മാലി : രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപില്‍ എത്തി. മാലിദ്വീപിന്റെ ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മാലിദ്വീപ് സന്ദര്‍ശനം. നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണമാണ് മാലിദ്വീപ് സര്‍ക്കാര്‍ ഒരുക്കിയത്. പരമ്പരാഗത നൃത്തങ്ങളുടെ അകമ്പടിയോടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ മാലിദ്വീപ് വരവേറ്റത്.

മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു വിമാനത്താവളത്തില്‍ നേരിട്ടെത്തി മോദിയെ സ്വീകരിച്ചു. പ്രസിഡന്റ് മുയിസു മാലിദ്വീപില്‍ അധികാരമേറ്റതിനുശേഷം ഒരു വിദേശ രാഷ്ട്രത്തലവന്റെ ആദ്യ സന്ദര്‍ശനമാണിത്. മാലിദ്വീപിലെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുമായി മികച്ച സൗഹൃദം പുലര്‍ത്തിയിരുന്നതിനാല്‍ നേരത്തെ രണ്ട് തവണ പ്രധാനമന്ത്രി മോദി മാലിദ്വീപ് സന്ദര്‍ശിച്ചിരുന്നു. 

ഇടക്കാലത്ത് ഇന്ത്യയുമായി വഷളായ നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള കഠിന ശ്രമത്തിലാണ് നിലവില്‍ മാലിദ്വീപ് സര്‍ക്കാര്‍. ഈ ശ്രമങ്ങളുടെ ഭാഗമായാണ് മാലിദ്വീപിന്റെ 60-ാമത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഹമ്മദ് മുയിസു സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത്.

വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ മാലിദ്വീപിന്റെ പ്രസിഡണ്ടിനെ കൂടാതെ പ്രതിരോധ മന്ത്രി, വിദേശകാര്യ മന്ത്രി, ധനമന്ത്രി, ആഭ്യന്തര സുരക്ഷാ മന്ത്രി എന്നിവരും എത്തിച്ചേര്‍ന്നിരുന്നു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന മാലിദ്വീപ് സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി മോദിയും മാലിദ്വീപ് പ്രസിഡണ്ടും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. മാലിദ്വീപിലെ വിവിധ പദ്ധതികള്‍ക്ക് ഇന്ത്യയില്‍ നിന്നുമുള്ള സഹായം പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

naredra modi