ഒരു ഹെലികോപ്പര്‍ പറത്താന്‍ പോലും ഞങ്ങള്‍ക്കറിയില്ല

ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള പൈലറ്റുമാര്‍ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാന്‍ മൗമൂണ്‍. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നടപടിയില്‍ 76 ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ ദ്വീപ് രാജ്യം വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വെളിപ്പെടുത്തല്‍.

author-image
Rajesh T L
New Update
mali 3

mali

Listen to this article
0.75x 1x 1.5x
00:00 / 00:00

മാലെ: കടം കയറി ആകെ തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന മാലിദ്വീപിന് വെളിപാട് ഉണ്ടായിത്തുടങ്ങയിട്ട് കുറച്ചുദിവസങ്ങലായി. അതിന്റെ ബാക്കി പത്രമാണ് മാലിദ്വീപ് ടൂറിസം മന്ത്രി ഇന്ത്യയിലെത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കരുമായി ചര്‍ച്ച നടത്തിയതും. പ്രസിഡന്റ് മുഹമ്മദ് മൊയ്സു നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മാപ്പിരാക്കാനൊരുങ്ങുന്നതുമൊക്കെ.

ഇന്ത്യയുടെ അനുമതി ലഭിച്ച ഉടന്‍ മൊയ്സു ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ രാജ്യത്തെ തിരഞ്ഞെടുപ്പ് തരക്കിലായതിനാല്‍ ഇന്ത്യ മൊയ്സുവിന്റെ വരവിനുള്ള അനുമതി നല്‍കിയിട്ടില്ല.

അതിനിടയിലാണ് സ്വന്തം രാജ്യത്തെ കഴിവില്ലായ്മ വ്യക്തമാക്കി മാലിദ്വീപ് പ്രതിരോധ മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള പൈലറ്റുമാര്‍ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാന്‍ മൗമൂണ്‍. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നടപടിയില്‍ 76 ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ ദ്വീപ് രാജ്യം വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വെളിപ്പെടുത്തല്‍.

രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോര്‍ണിയര്‍ വിമാനവും പ്രവര്‍ത്തിപ്പിക്കുന്നതിനായി മാലദ്വീപില്‍ തമ്പടിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികരെ പിന്‍വലിച്ചതിനെ കുറിച്ചും പകരം ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ നിയമിച്ചതിനെ കുറിച്ചും മാധ്യമങ്ങളെ അറിയിക്കാന്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗസ്സാന്‍ മൗമൂണ്‍ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യന്‍ സൈന്യം നല്‍കിയ മൂന്ന് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന മാലിദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സില്‍  മാലിദ്വീപ് സൈനികര്‍ ഇല്ലെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി ഗസ്സന്‍ മൗമൂണ്‍ പറയുകയുണ്ടായി.

''പല ഘട്ടങ്ങള്‍ കടന്നുപോകേണ്ട പരിശീലനമായിരുന്നതിനാല്‍, വിവിധ കാരണങ്ങളാല്‍ നമ്മുടെ സൈനികര്‍ ഇത് പൂര്‍ത്തിയായിട്ടില്ല. അതിനാല്‍, രണ്ട് ഹെലികോപ്റ്ററുകളും ഡോര്‍ണിയറും പറത്താന്‍ ലൈസന്‍സുള്ളവരോ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമോ ആയ ആരും ഇപ്പോള്‍ ഞങ്ങളുടെ സേനയില്‍ ഇല്ലെന്നായിരുന്നു വെളിപ്പെടുത്തല്‍.

ഇത് മാലിദ്വീപില്‍ അപ്പാടെ ചര്‍ച്ചയായിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷവും ജനങ്ങളും പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്. ഒരു ഹെലികോപ്ടര്‍ പോലും പറത്താന്‍ ശേഷിയില്ലാത്ത സൈന്യം തങ്ങളുടെ പൗരന്മാര്‍ക്ക് എന്ത് സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നതെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി ട്രോളുകളും പോസ്റ്ററുകളും മാലിദ്വീപില്‍ പ്രത്യക്ഷപ്പെട്ടതായും മാലിദ്വീപിലെ ഒരു പ്രാദേശിക മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

malidweep