വിമാന എൻജിനുള്ളിൽ കുടുങ്ങി യുവാവ് മരിച്ചു

author-image
Anagha Rajeev
New Update
flights

ആംസ്റ്റർഡാം: വിമാനത്തിന്റെ എൻജിനിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. ആംസ്റ്റർഡാമിലെ ഷിഫോൾ വിമാനത്താവളത്തിലാണ് സംഭവം.  പാസഞ്ചർ ജെറ്റിൻ്റെ കറങ്ങുന്ന ടർബൈൻ ബ്ലേഡുകളിൽ കുടുങ്ങിയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. 

വിമാനം ഡെൻമാർക്കിലെ ബില്ലുണ്ടിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു. ഹബ്ബിൻ്റെ ടെർമിനലിന് പുറത്തുള്ള ഏപ്രണിലാണ് മരണം സംഭവിച്ചത്. മരിച്ചയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

വിമാനത്തിൽ നിന്ന് യാത്രക്കാരെ നീക്കം ചെയ്തതായും അന്വേഷണം ആരംഭിച്ചതായും വിമാനത്താവളത്തിൻ്റെ സുരക്ഷാ ചുമതലയുള്ള ഡച്ച് ബോർഡർ പൊലീസ് പറഞ്ഞു.  

flight