മാംഗോ ഹൈപ്പര്‍ റെസ്റ്റോ ഫെസ്റ്റ് ഡിസംബര്‍ 12 ന്

ഹനാൻ ഷാ നയിക്കുന്ന ലൈവ് ഷോ പരിപാടിയിലെ മുഖ്യ ഇനമാണ്. ഹനാൻ ഷാ ബാൻഡ്ന്റെ കുവൈറ്റിലെ ആദ്യ കൺസെർട് ആയതിനാൽ തിരക്ക് നിയന്ത്രിക്കുന്നതിന് ഉദ്ദേശിച്ചു നടപ്പാക്കിയ സൗജന്യ പാസ് വിതരണം മണിക്കൂറുകൾക്കകം നിലച്ചുപോയി

author-image
Ashraf Kalathode
New Update
hanaan-sha

ഹനാൻ ഷാ നയിക്കുന്ന ലൈവ് ഷോ

കുവൈറ്റ്റെ സിറ്റി : റോക്ക്  കുവൈറ്റ് (റസ്റ്റോറന്റ്ഓൺർസ് അസോസിയേഷൻ) എട്ടാംവാർഷികാഘോഷമായ 'മംഗോ ഹൈപ്പർ റെസ്‌റ്റോ - ഫെസ്റ്റ്' ഡിസ.12 വെള്ളിയാഴ്ച വൈകു. 5 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. പുതു തലമുറയുവാക്കളുടെ ആവേശമായ ഹനാൻ ഷാ നയിക്കുന്ന ലൈവ് ഷോ പരിപാടിയിലെ മുഖ്യ ഇനമാണ്. ഹനാൻ ഷാ ബാൻഡ്ന്റെ കുവൈറ്റിലെ ആദ്യ കൺസെർട് ആയതിനാൽ തിരക്ക് നിയന്ത്രിക്കുന്നതിന് ഉദ്ദേശിച്ചു നടപ്പാക്കിയ സൗജന്യ പാസ് വിതരണം മണിക്കൂറുകൾക്കകം നിലച്ചുപോയി.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് തന്നെ പരിപാടികൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. 6.30 നു പൊതു സമ്മേളനവുവും 7.30 നു ലൈവ് ഷോ യും ആരംഭിക്കുന്ന വിധത്തിലാണ് പരിപാടികൾ ക്രോഡീകരിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച് റിഗ്ഗായ് ഖസർ ഗർണത്ത റെസ്റ്റോറന്റിൽ വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ ഷബീർ മണ്ടോളി (പ്രസി), അബു തിക്കോടി (ചെയർമാൻ), കമറുദ്ധീൻ (ജന. സെക്രട്ടറി), പി വി നജീബ് (പ്രോഗ്രാം കൺവീനർ) എന്നിവർക്ക് പുറമെ മുഖ്യ സ്പോൺസർ മംഗോ ഹൈപ്പർ സിഇഓയും ചെയർമാനുമായ റഫീഖ് അഹമ്മദ് എന്നിവരും മറ്റു സംഘടനാ ഭാരവാഹികളും സംബന്ധിച്ചിരുന്നു.
ജനപ്രിയ ഗായകസംഘത്തിന്റെ കുവൈറ്റിലെ ആദ്യ പരിപാടി ആസ്വാദ്യകരമാക്കുന്നതിനു മുൻകൂട്ടി പാസ്സുകൾ ലഭിച്ചവർ മാത്രംഓഡിറ്റോറിയത്തിലേക്കു പ്രവേശിക്കണമെന്നും ഒരു കാരണവശാലും പ്രവേശന കവാടത്തിൽ പാസ്സുകൾ നൽകാനാവില്ലെന്നും സംഘാടകർ വിശദീകരിച്ചു. ഓഡിറ്റോറിയത്തിലെ ഇരിപ്പിട പരിമിതി മൂലം പാസ്സ്‌ ലഭിക്കാതെ പോയവർ നിയമ വ്യവസ്ഥകൾ മനസ്സിലാക്കി സഹകരിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.
art festival kuwait