ചാര്‍ളി കിര്‍ക്കിനെ വകവരുത്തിയതിന് പിന്നില്‍ സാക്ഷാല്‍ ട്രംപോ?

വിശ്വസ്തനായിരുന്നെങ്കില്‍ പോലും ട്രംപിന്റെ നിലപാടുകളില്‍ കിര്‍ക്ക് അതൃപ്തനായിരുന്നുവെന്നും ഇത് ട്രംപിന് അറിയാമെയിരുന്നുവെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍.

author-image
Biju
New Update
PAY

ന്യൂയോര്‍ക്ക്: ഇത് അമേരിക്കയുടെ കറുത്ത നിമിഷങ്ങള്‍ എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ വിശ്വസ്തന്‍ ചാര്‍ളി കിര്‍ക്ക് വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രതികരിച്ചത്. പതിവിലധികം വികാരാധീനനായിരുന്നു ട്രംപ് എന്ന് അദ്ദേഹത്തിന്റെ ശരീരഭാഷയെ ഉദ്ധരിച്ച് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്. 

ഏതുകേസും മിനിറ്റുകള്‍ക്കുള്ളില്‍ തെളിയിക്കുന്ന എഫ്ബിഐക്ക് ഇതെന്തുപറ്റി എന്ന ചോദ്യവും ഉയരുന്നുണ്ട്. കൊലപാതകത്തിന് പിന്നാലെ തോക്കുധാരികള്‍ എന്ന് സംശയിച്ച് ഒരാളെയും മറ്റൊരുളെയും എഫ്ബിഐ അറസ്റ്റ് ചെതിരുന്നു. എന്നാല്‍ ഇവര്‍ നിരപരാധികളെന്ന് പറഞ്ഞ് വിട്ടയയ്ക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. 

തന്റെ വിശ്വസ്തന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അക്രമിയെ കണ്ടെത്താന്‍ കഴിയാത്ത പ്രസിഡന്റ് ട്രംപിന്റെയും എഫ്ബിഐയുടെയും നിലപാട് അദ്ദേഹത്തെത്തന്നെ സംശയനിഴലിലാക്കിയിരിക്കുകയാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. 

വിശ്വസ്തനായിരുന്നെങ്കില്‍ പോലും ട്രംപിന്റെ നിലപാടുകളില്‍ കിര്‍ക്ക് അതൃപ്തനായിരുന്നുവെന്നും ഇത് ട്രംപിന് അറിയാമെയിരുന്നുവെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍.

Also Read:

https://www.kalakaumudi.com/international/charlie-kirk-charismatic-right-wing-activist-is-assassinated-in-utah-10228808

താരിഫ് നയത്തിലുള്‍പ്പെടെ ട്രംപിന്റെ നിലപാടുകളോട് എന്തുകൊണ്ട് കിര്‍ക്ക് എതിര്‍ത്തിരുന്നുവെന്നത് ചിന്തിക്കുമ്പോള്‍ കിര്‍ക്ക് ആരായിരുന്നു എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം എന്നതും എടുത്തുപറയേണ്ടതാണ്. 

ആരാണ് ചാര്‍ളി കിര്‍ക്ക് എന്ന് ചോദിച്ചാല്‍ അമേരിക്കയിലെ ഏറ്റവും പ്രബലനായ യാഥാസ്ഥിതിക ആക്ടിവിസ്റ്റും മാധ്യമ പ്രവര്‍ത്തകനും ഒപ്പം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തനുമായ വ്യക്തിയുമായിരുന്നു അദ്ദേഹം എന്ന് ഒറ്റവാക്കില്‍ പറയാം. മുപ്പത്തി ഒന്ന് വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. കിര്‍ക്ക് സഹസ്ഥാപകനായ ടേണിംഗ് പോയിന്റ് യു.എസ്.എ എന്ന സംഘടനയുടെ കോളേജിലെ പരിപാടി നടത്തുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

പൊലീസ് ഇതിനെ കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകം എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കിര്‍ക്കിന്റെ ഞെട്ടിപ്പിക്കുന്ന മരണവാര്‍ത്ത പ്രഖ്യാപിക്കുകയായിരുന്നു. മഹാനായ, ഇതിഹാസം ചാര്‍ളി കിര്‍ക്ക് അന്തരിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലെ യുവാക്കളുടെ ഹൃദയം ചാര്‍ളിയെക്കാള്‍ നന്നായി മറ്റാര്‍ക്കും മനസ്സിലായില്ല, അല്ലെങ്കില്‍ മറ്റാര്‍ക്കും അത് ഉണ്ടായിരുന്നില്ല എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

പതിനെട്ടാമത്തെ വയസിലാണ് അദ്ദേഹം ടേണിംഗ് പോയിന്റ് ആരംഭിച്ചത്. ലിബറല്‍ ചായ്‌വുള്ള അമേരിക്കയിലെ കോളേജുകളില്‍ യാഥാസ്ഥിതിക ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത് തുടങ്ങിയത്. യൂട്ടാ വാലി യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു പരിപാടിക്കിടെ ആണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ ഐഡന്റിറ്റി, കാലാവസ്ഥാ വ്യതിയാനം, വിശ്വാസം, കുടുംബ മൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളുമായി കിര്‍ക്ക് സംവാദം നടത്തുന്നതിന്റെ ക്ലിപ്പുകള്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയും സ്വന്തം ദൈനംദിന പോഡ്കാസ്റ്റും നിരന്തരമായി പുറത്തു വിട്ടിരുന്നു.

Also Read:

https://www.kalakaumudi.com/international/israel-strikes-qatars-doha-in-op-summit-of-fire-to-eliminate-hamas-leaders-10066920

കിര്‍ക്കിന്റെ പോഡ്കാസ്റ്റിന്റെ തുടക്കത്തില്‍ പങ്കെടുത്ത ട്രംപ് തന്നെ പറയുന്നത് കിര്‍ക്ക് അവിശ്വസനീയനായ ഒരു വ്യക്തിയാണ് എന്നാണ്. ഇതുവരെ സൃഷ്ടിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ശക്തമായ യുവജന സംഘടനകളില്‍ ഒന്ന് കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം അത്ഭുതകരമായ ജോലി ചെയ്തു എന്നായിരുന്നു.

ലാഭേച്ഛയില്ലാത്ത ഈ സംഘടന 2012-ല്‍ പ്രസിഡന്റ് ബരാക് ഒബാമ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് ആരംഭിച്ചത്. യുവാക്കളെ ലക്ഷ്യം വച്ചുള്ള അതിന്റെ ദൗത്യം, 'സാമ്പത്തിക ഉത്തരവാദിത്തത്തിന്റെ തത്വങ്ങള്‍, സ്വതന്ത്ര വിപണികള്‍, പരിമിതമായ സര്‍ക്കാര്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്' വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുക എന്നതാണ്. ഇപ്പോള്‍ 850-ലധികം കോളേജുകളില്‍ ഇതിന് ചാപ്റ്ററുകളുണ്ട്. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ട്രംപിനും മറ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ട് നേടാനുള്ള ശ്രമത്തില്‍ പ്രസ്ഥാനം ഒരു പ്രധാന പങ്ക് വഹിച്ചു.

1

പതിനായിരക്കണക്കിന് പുതിയ വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിച്ചതിനും ട്രംപിനെ വിജയിപ്പിക്കുന്നതിലും കിര്‍ക്കും സംഘടനയും വലിയ പങ്കാണ് വഹിച്ചത്. ട്രംപിന്റെ വിജയത്തിനുശേഷം കിര്‍ക്കും ട്രംപും തമ്മിലുള്ള ബന്ധം വളര്‍ന്നു, ജനുവരിയില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും കിര്‍ക്ക് പങ്കെടുത്തിരുന്നു. ട്രംപ് അധികാരത്തിലിരുന്ന രണ്ട് കാലഘട്ടങ്ങളിലും വൈറ്റ് ഹൗസിലെ ഒരു സ്ഥിരം സന്ദര്‍ശകനായിരുന്നു കിര്‍ക്ക്.

ഈ വര്‍ഷം ആദ്യം, ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിനൊപ്പം അദ്ദേഹം ഗ്രീന്‍ലാന്‍ഡിലേക്ക് യാത്ര ചെയ്തിരുന്നു. ചിക്കാഗോയിലെ പ്രോസ്‌പെക്റ്റ് ഹൈറ്റ്‌സിലെ സമ്പന്നമായ കുടുംബത്തില്‍ ഒരു ആര്‍ക്കിടെക്റ്റിന്റെ മകനായ കിര്‍ക്ക്, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിനായി പഠനം ഉപേക്ഷിക്കുന്നതിന് മുമ്പ് ചിക്കാഗോയ്ക്കടുത്തുള്ള ഒരു കമ്മ്യൂണിറ്റി കോളേജില്‍ ചേര്‍ന്നിരുന്നു. കിര്‍ക്കിന്റെ പ്രഭാഷണങ്ങള്‍ ഏറെ ആകര്‍ഷകമായിരുന്നു.

കൂടാതെ അദ്ദേഹത്തിന്റെ ദൈനംദിന റേഡിയോ ടോക്ക് ഷോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യം ഓക്സ്ഫോര്‍ഡ് യൂണിയനെയും അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. രാജ്യത്തെ തോക്ക് നിയന്ത്രണത്തെ കുറിച്ചും അദ്ദേഹം നിരന്തരം ചര്‍ച്ചകളില്‍ വാദങ്ങള്‍ ഉന്നയിച്ചിരുന്നു. ഭാവിയില്‍ അമേരിക്കയുടെ പ്രസിഡന്റ് ആകാന്‍ സാധ്യത പോലും കിര്‍ക്കിന് ഉണ്ടായിരുന്നു.

2

Charlie Kirk donald trump