ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ മരിയൊ വര്‍ഗാസ് യോസ വിടവാങ്ങി; അന്ത്യം ലിമയില്‍

വിഖ്യാത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും സാഹിത്യത്തിന്‌  2010ലെ നൊബേല്‍ സമ്മാന ജേതാവുമായ മരിയൊ വര്‍ഗാസ് യോസ (89) ഏപ്രില്‍ 13ന്‌ അന്തരിച്ചു. ലിമയില്‍ വച്ചായിരുന്നു അന്ത്യം.

author-image
Akshaya N K
New Update
LLL

ലിമ: ''നിങ്ങള്‍ ഒരു എഴുത്തുകാരനായതിനാല്‍ കൊല്ലപ്പെടുയാണെങ്കില്‍ അത് നിങ്ങളോടുള്ള ബഹുമാനത്തിന്റെ പരമാവധി പ്രകടനമാണ്‌.'' എന്ന് എഴുതിയ വിഖ്യാത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും സാഹിത്യത്തിന്‌
 2010ലെ നൊബേല്‍ സമ്മാന ജേതാവുമായ മരിയൊ വര്‍ഗാസ് യോസ (89) ഏപ്രില്‍ 13ന്‌ അന്തരിച്ചു.പെറുവിലെ ലിമയില്‍ വച്ചായിരുന്നു അന്ത്യം.എക്‌സ് പോസ്റ്റിലൂടെ കുടുംബാംഗങ്ങളാണ് മരണവിവരം അറിയിച്ചത്.

2010 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പ്രൈസ് ലഭിച്ചത് 'ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്' എന്ന നോവലിനാണ്. വിഖ്യാത എഴുത്തുകാരന്‍ മാര്‍ക്കേസുമായുള്ള ഇദ്ദേഹത്തിന്റെ ഭിന്നത ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.

അന്‍പത് വര്‍ഷത്തിലേറെ നീണ്ട എഴുത്തുജീവിതത്തില്‍ ലാറ്റിനമേരിക്കയുടെ ചരിത്രവും സാമൂഹിക- രാഷ്ട്രീയ സംഭവങ്ങളും നോവലുകളിലെ മുഖ്യപ്രമേയമാക്കി എഴുത്തുകളില്‍ നിറഞ്ഞു നിന്നു.

പ്രധാന കൃതികള്‍: ദി ഗ്രീൻ ഹൗസ്, വേ ടു പാരഡൈസ്‌,ഫീസ്റ്റ് ഓഫ് ദി  ഗോട്ട്, ഇൻ പ്രേയ്‌സ്‌ ഓഫ് സ്റ്റെപ്മദ്ർ

death Mario Vargas Losa latin america literature