ഗസയില്‍ ഒഴിപ്പിക്കല്‍ നിര്‍ദേശം നല്‍കി ഇസ്രയേല്‍

അല്‍ മവാസിലേക്ക് ഒഴിഞ്ഞുപോകാനാണ് സൈന്യം ആവശ്യപ്പെടുന്നത്. റഫയില്‍ എഫ്- 16 യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയായി കരയാക്രമണത്തിലേക്ക് നീങ്ങാനാണ് ഇസ്രയേല്‍ നീക്കം.

author-image
Sruthi
New Update
protest

mass evocation in Gaza

Listen to this article
0.75x 1x 1.5x
00:00 / 00:00

അതിശക്തമായ കരയാക്രമണത്തിന്റെ സൂചന നല്‍കി ഗസ്സയിലെ തെക്കന്‍ നഗരമായ റഫയിലെ കൂടുതല്‍ മേഖലകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഫലസ്തീനികള്‍ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ്. സുരക്ഷിത മേഖലയെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്ന അല്‍ മവാസിലേക്ക് ഒഴിഞ്ഞുപോകാനാണ് സൈന്യം ആവശ്യപ്പെടുന്നത്. വടക്കന്‍ ഗസ്സയിലെ ജബലിയയില്‍ നിന്നും ഇതിനോട് ചേര്‍ന്നുള്ള 11 പ്രദേശങ്ങളില്‍ നിന്നുമുള്ളവര്‍ പടിഞ്ഞാറന്‍ ഗസ്സയിലേക്ക് മാറണമെന്നും ഇസ്രയേല്‍ സൈന്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.ഹമാസുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഈജിപ്തുമായി ഗസ്സയെ ബന്ധിപ്പിക്കുന്ന റഫ ഇടനാഴി ഇസ്രയേല്‍ പിടിച്ചെടുത്തിരുന്നു. റഫയില്‍ എഫ്- 16 യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയായി കരയാക്രമണത്തിലേക്ക് നീങ്ങാനാണ് ഇസ്രയേല്‍ നീക്കം.യു എസ് നല്‍കിയ ആയുധങ്ങള്‍ ഗസ്സയില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ ഇസ്രയേല്‍ ഉപയോഗിച്ചിരിക്കാമെന്ന യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് റിപോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കൂടുതല്‍ പ്രദേശങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നത്. ഈ സാഹചര്യത്തില്‍ ഇസ്രയേല്ലിനുള്ള ആയുധ സഹായം നിര്‍ത്തിവെച്ചതായും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. റഫയില്‍ കരയാക്രമണവുമായി മുന്നോട്ടുപോയാല്‍ ആയുധ വിതരണം നിര്‍ത്തിവെക്കുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.