ഇറാഖിലെ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടുത്തം; 50 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

അന്വേഷണത്തിന്റെ പ്രാഥമിക അന്വേഷണ ഫലങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ഗവര്‍ണറെ ഉദ്ധരിച്ചുകൊണ്ട് ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

author-image
Sneha SB
New Update
IRAQ FIRE

ബാഗ്ദാദ് : കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലെ ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടുത്തത്തില്‍ അമ്പത് പേര്‍ മരിച്ചു നിരവധി പേര്‍ക്കേറ്റു.തീപിടുത്തത്തിന്റെ കാരണം അറിയില്ല.അന്വേഷണത്തിന്റെ പ്രാഥമിക അന്വേഷണ ഫലങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ഗവര്‍ണറെ ഉദ്ധരിച്ചുകൊണ്ട് ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.അല്‍-കുട്ടിലെ അഞ്ച് നില കെട്ടിടത്തില്‍ തീ പടരുന്ന വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുകയാണ്.

death iraq fire accident