സൗദി അറേബ്യയില്‍ വന്‍ തീപിടിത്തം, മലയാളികളുടേതടക്കം നിരവധി കടകള്‍ കത്തിനശിച്ചു

ദമ്മാമിലെ വാട്ടര്‍ ടാങ്ക് റോഡില്‍ പ്ലംബിങ് കടയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് മറ്റ് കടകളിലേക്കും തീപടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായത്. മലയാളികളുടെ കടകളും കത്തിനശിച്ചവയിലുണ്ട്.

author-image
Biju
New Update
saudi fire

റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം പട്ടണത്തില്‍ വന്‍ അഗ്‌നിബാധ. നിരവധി കടകള്‍ കത്തിനശിച്ചു. ആളാപയമില്ല. ദമ്മാമിലെ വാട്ടര്‍ ടാങ്ക് റോഡില്‍ പ്ലംബിങ് കടയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് മറ്റ് കടകളിലേക്കും തീപടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായത്. മലയാളികളുടെ കടകളും കത്തിനശിച്ചവയിലുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. രാത്രി വൈകിയും തീ പൂര്‍ണമായും നിയന്ത്രവിധേയമാക്കാനായിട്ടില്ല.

അഗ്‌നിബാധയുടെ കാരണം വ്യക്തമല്ല. പ്ലംബ്ലിങ് ഹാര്‍ഡ്വെയര്‍ കടകളാണ് ഇവിടെയുള്ളതില്‍ അധികവും. പ്ലാസ്റ്റിക്കും കെമിക്കലും പെയിന്റുകളുമുള്ള ഗോഡൗണില്‍നിന്ന് അതിവേഗം തീ പടരുകയായിരുന്നു. ഉച്ചയായതിനാല്‍ ജീവനക്കാരെല്ലാം പുറത്തായിരുന്നു. അതുകൊണ്ടാണ് ആളപായമില്ലാതായത്. എല്ലാവരും ജോലി സംബന്ധമായി മുറികള്‍ക്ക് പുറത്തായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന താമസസ്ഥലങ്ങളില്‍നിന്ന് ആളുകള്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചു.