/kalakaumudi/media/media_files/2025/04/01/6dYSd1MkAAvX8gDdIPEH.jpg)
ക്വാലാലംപൂര്‍: ലേഷ്യയിലെ പെട്രോനാസ് ഗ്യാസ് പൈപ്പ് ലൈനിന് തീ പിടിച്ചു. അപകടത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ നിന്നും 63 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തീ നിയന്ത്രണ വിധേയമാക്കാനും സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ന് രാവിലെ മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരിന്റെ പ്രാന്തപ്രദേശമായ സെലാന്‍ഗൂര്‍ സംസ്ഥാനത്തെ പൂഞ്ചോംഗ് പട്ടണത്തിലാണ് അപകടം നടന്നതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പൈപ്പ് ലൈന്‍ പൊട്ടിയതായി പെട്രോനാസ് പത്രക്കുറിപ്പില്‍ അറിയിച്ചു. 500 മീറ്റര്‍ നീളമുള്ള പൈപ്പ് ലൈന്‍ അടച്ചതായും പ്രദേശത്തെ 49 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും അഗ്‌നിശമന വകുപ്പ് അറിയിച്ചു. അതേസമയം ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് (ഏപ്രില്‍ ഒന്ന്) രാവിലെയാണ് അപകടമുണ്ടായത്. ഓറഞ്ച് നിറമുള്ള തീജ്വാല ചക്രവാളത്തോളം ഉയരത്തില്‍ ഉയര്‍ന്നു പോങ്ങുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. ഏങ്ങനെയാണ് തീ പിടിത്തമുണ്ടായത് എന്ന് വ്യക്തമായിട്ടില്ല.