/kalakaumudi/media/media_files/2025/12/15/oman-jwe-2025-12-15-12-43-29.jpg)
മസ്‌കത്ത്: ഒമാനിലെ ജ്വല്ലറിയിൽ വൻ സ്വർണ്ണക്കവർച്ച.
മസ്‌കത്ത് ഗവർണറേറ്റിലെ ജ്വല്ലറിയിൽ നിന്നും ഇരുപത്തിമൂന്നര കോടി രൂപ വില വരുന്ന സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്.
ജ്വല്ലറിയുടെ ചുമർ തുരന്നാണ് മോഷ്ടാക്കൾ സ്വർണം കവർച്ച നടത്തിയിരിക്കുന്നത് .
ടൂറിസ്റ്റ് വിസയിലെത്തിയ രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിലായി. അതിസാഹസികമായാണ് പൊലീസ് മോഷ്ടാക്കളെ പിടികൂടിയത്.
കടൽക്കരയിൽ നിന്നാണ് തൊണ്ടിമുതലുകൾ പൊലീസ് കണ്ടെടുത്തത്.
വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് ബോട്ടിൽ കവർച്ച ചെയ്ത സ്വർണവും പണവും കടൽക്കരയിലെത്തിച്ച് ഒളിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
ജ്വല്ലറിക്ക് സമീപം മുറിയെടുത്ത്, പിന്നിലെ ഭിത്തി തുരന്ന് അകത്തു കടന്നാണ് മോഷണം നടത്തിയത്.
കവർച്ചയ്ക്ക് ഉപയോഗിച്ച് ആയുധങ്ങൾ അടക്കം കണ്ടെടുത്തതായും, വിശദമായ അന്വേഷണം നടത്തി വരികയാണെന്നും ഒമാൻ പൊലീസ് സൂചിപ്പിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
