/kalakaumudi/media/media_files/2025/09/22/jair-2025-09-22-12-38-30.jpg)
സൈനിക അട്ടിമറി നീക്കത്തെ തുടര്‍ന്ന് ജയിലിലായ ബ്രസീൽ മുന്‍ പ്രസിഡന്‍റ് ജെയിര്‍ ബോള്‍സനാരോയെ മോചിപ്പിക്കാനുള്ള പാര്‍ലമെന്‍റിന്‍റെ നീക്കങ്ങളില്‍ പ്രതിഷേധിച്ച് ബ്രസീലില്‍ വൻ പ്രക്ഷോഭം.
26 സംസ്ഥാനങ്ങളിലും ആയിരങ്ങള്‍ തെരുവിലിറങ്ങി. നിയമ നിര്‍മ്മാണ സഭയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിനും ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കുന്നതിനും മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിക്കൊണ്ടുള്ള ബില്‍ കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്‍റിന്‍റെ അധോസഭ പാസാക്കിയത്.
ഇത് ബോള്‍സനാരോയുടെ ജയില്‍ മോചനം ഉറപ്പാക്കാന്‍ വേണ്ടിയെന്ന് ആരോപിച്ച് ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയായിരുന്നു.
2022 ലെ തെരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട കേസില്‍ ഈ മാസം പതിനൊന്നിനാണ് ബ്രസീലിയൻ സുപ്രീംകോടതി ബോള്‍സനാരോയെ 27 വര്‍ഷം തടവിന് വിധിച്ചത്.
ബോൾസോനാരോയ്ക്ക് 27 വർഷം തടവ് ശിക്ഷ
സൈനിക അട്ടിമറി ഗൂഢാലോചന കേസിൽ മുൻ ബ്രസീലിയൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയ്ക്ക് 27 വർഷം തടവ് ശിക്ഷയാണ് വിധിച്ചത്. ബ്രസീലിയൻ സുപ്രീം കോടതിയാണ് ബോൾസോനാരോയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2022-ലെ തെരഞ്ഞെടുപ്പിൽ ലുല ഡ സിൽവയോട് ശേഷം അധികാരത്തിൽ തുടരാൻ അട്ടിമറി നടത്തിയെന്നായിരുന്നു ആരോപണം.
ജനാധിപത്യത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ബോൾസോനാരോ പ്രവർത്തിച്ചു എന്നതിന് ധാരാളം തെളിവുകളുണ്ടെന്ന് സുപ്രീം കോടതി ജസ്റ്റിസ് കാർമെൻ ലൂസിയ പറഞ്ഞു.
ലുലയുടെ സർക്കാരിനെതിരെ ഗൂഢാലോചന നടത്തുകയും, ക്രിമിനൽ സംഘങ്ങളെ നയിക്കുകയും ചെയ്തതടക്കം അഞ്ച് കുറ്റങ്ങളാണ് ബോൾസോനാരോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അഞ്ച് ജഡ്ജിമാരിൽ മൂന്ന് പേർ ബോൾസോനാരോ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
നേരത്തെ സുപ്രീം കോടതിയുടെ ഉത്തരവിലായിരുന്നു വീട്ടുതടങ്കലിലാക്കിയത്. സോഷ്യൽ മീഡിയ നിരോധനം ലംഘിച്ചതിനെ തുടർന്നായിരുന്നു ബോൾസോനാരോയെ വീട്ടുതടങ്കലിലാക്കിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
