ഭ്രമണപഥത്തില്‍ നിന്ന് ആദ്യ സന്ദേശം അയച്ച് എംബിസെഡ് സാറ്റ്

കലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്ന് ചൊവ്വാഴ്ച രാത്രി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിലാണ് എംബിസെഡ് സാറ്റ് ഭ്രമണപഥത്തിലേക്ക് കുതിച്ചത്.

author-image
Prana
New Update
intelsat 33 e

യുഎഇയ്ക്ക് ഇത് ചരിത്ര നിമിഷം. ഭ്രമണപഥത്തില്‍ നിന്ന് ആദ്യത്തെ സന്ദേശം അയച്ച് എംബിസെഡ് സാറ്റ്. യുഎഇ പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച് വിജയകരമായി വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം എംബിസെഡ് സാറ്റ്. യുഎഇയുടെ ബഹിരാകാശ പദ്ധതിയിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് എംബിസെഡ് സാറ്റിന്റെ വിക്ഷേപണം.ചൊവ്വാഴ്ച രാതിയില്‍ വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം കാര്യക്ഷമമായി നടക്കുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ആഗോള വികസനത്തിനായുള്ള വിവരങ്ങള്‍ നല്‍കുകയെന്ന ദൗത്യം സാറ്റ്‌ലൈറ്റ് ആരംഭിച്ചതായി ബുധനാഴ്ച മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ചുരുക്ക പേരിലാണ് (എംബിസെഡ്) ഉപ?ഗ്രഹം അറിയപ്പെടുന്നത്. പൂര്‍ണമായും യുഎഇ എന്‍ജിനീയര്‍മാര്‍ വികസിപ്പിച്ചെടുത്ത 700 കിലോഗ്രാം ഭാരമുള്ള ഒപ്റ്റിക്കല്‍ ഇമേജിങ് ഉപഗ്രഹമാണ് എംബിസെഡ്. കൂടാതെ, പൂര്‍ണമായും ഓട്ടമേറ്റഡ് ഇമേജ് ഷെഡ്യൂളിങ്, പ്രോസസിങ് സിസ്റ്റം എന്നിവയുള്ള മേഖലയിലെ ഏറ്റവും നൂതന ഉപഗ്രഹമാണിത്. 
കലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്ന് ചൊവ്വാഴ്ച രാത്രി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിലാണ് എംബിസെഡ് സാറ്റ് ഭ്രമണപഥത്തിലേക്ക് കുതിച്ചത്. എംബിസെഡ്-സാറ്റ് വിജയകരമായി വിക്ഷേപിച്ചതായി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു

 

satlite