സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ കുഴഞ്ഞു വീണു മേഘാലയ എംപിയ്ക്ക് ദാരുണാന്ത്യം

സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. വ്യാഴാഴ്ച മൗലായ് മാവിയോങിൽ സൗഹൃദ ഫുട്‌ബോൾ മത്സരത്തിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണം

author-image
Devina
New Update
mekala

ഷില്ലോങ്: മേഘാലയയിൽ സൗഹൃദ ഫുട്‌ബോൾ മത്സരത്തിനിടെ പാർലമെന്റ് അംഗം റിക്കി എജെ സിങ്കോൺ മാർവെയ്ൻ കുഴഞ്ഞു വീണ് മരിച്ചു.

54 വയസായിരുന്നു. വോയ്‌സ് ഓഫ് പീപ്പിൾ പാർട്ടി നേതാവായ സിങ്കോൺ ഷില്ലോങിൽ നിന്നുള്ള എംപിയാണ്.

സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. വ്യാഴാഴ്ച മൗലായ് മാവിയോങിൽ സൗഹൃദ ഫുട്‌ബോൾ മത്സരത്തിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണം.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എംപിയുടെ വിയോഗത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ അനുശോചനം അറിയിച്ചു.