/kalakaumudi/media/media_files/2025/07/06/ship-2025-07-06-20-30-21.jpg)
സന: യെമനില്‍ ചെങ്കടലില്‍ കപ്പലിനു നേരെ ആയുധധാരികളുടെ ആക്രമണം. കപ്പലിന്റെ സായുധ സുരക്ഷാ സംഘം തിരിച്ചടിച്ചതായാണ് വിവരം. സംഘര്‍ഷം തുടരുകയാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) സെന്റര്‍ അറിയിച്ചു. യെമന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തായാണ് ആക്രമണം.
മേഖലയില്‍ കപ്പലുകള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ചെറിയ ബോട്ടുകളില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങളും ആഫ്രിക്കന്‍ ഗ്രൂപ്പുകളുടെ കടല്‍ക്കൊള്ളയും ഉള്‍പ്പെടെ ചെങ്കടല്‍ മേഖല നിരവധി ഭീഷണികള്‍ നേരിടുന്നുണ്ട്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനിടയില്‍ ഹൂതികള്‍ ഈ പ്രദേശത്ത് ആക്രമണം നടത്തിയിരുന്നു.