/kalakaumudi/media/media_files/2025/12/10/sathya-2025-12-10-14-40-18.jpg)
വാഷിങ്ടൺ: നിർമിതബുദ്ധി(എഐ) മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് ഇന്ത്യയിൽ 1.57 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താൻ ടെക് ഭീമൻ മൈക്രോസോഫ്റ്റ് കമ്പനിയുടെ സിഇഒയും ഇന്ത്യൻ വംശജനുമായ സത്യനാഥെല്ല.
ചൊവ്വാഴ്ച പദ്ധതിപ്രഖ്യാപിച്ചത്. ഏഷ്യയിൽ മൈക്രോസോഫ്റ്റ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപപ്ധതിയാകുമിതെന്ന് അദ്ദേഹം പറഞ്ഞു.
ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 90 കോടി കവിയുമെന്ന പ്രവചനം നിലനിൽക്കേ, സാങ്കേതികരംഗത്ത് കൂടുതൽ നിക്ഷേപമുണ്ടാകുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ.
അതേസമയം പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സത്യ നാഥെല്ല എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
