ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ ജനുവരി മുതല്‍ 1080 ഇന്ത്യക്കാരെ യുഎസില്‍ നിന്നു മടക്കി അയച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 62 ശതമാനത്തോളം പേരും കൊമേഴ്സ്യല്‍ വിമാനങ്ങളിലാണ് മടങ്ങിയെത്തിയതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. അനധികൃതമായി കുടിയേറിയവരെ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ അവരെ തിരികെ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദഹം പറഞ്ഞു.
യുഎസിലെ വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളും നിരീക്ഷിക്കുകയാണെന്നും, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമം സര്‍ക്കാരിന്റെ മുന്‍ഗണനയാണെന്നും പറഞ്ഞു വിസ അനുവദിക്കുന്നത് ഓരോ രാജ്യത്തിന്റെയും പരമാധികാരത്തില്‍പ്പെടുന്നതാണ്. അതേസമയം വിസ അപേക്ഷകളില്‍ മെറിറ്റ് പ്രധാനമായും പരിഗണിക്കുമെന്നാണ് കരുതുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അക്കാദമിക് കോഴ്സുകളില്‍ കൃത്യസമയത്തു ചേരാന്‍ സാധിക്കുമെന്നു കരുതുന്നതായും ജയ്സ്വാള്‍ പറഞ്ഞു.
യുഎസ് മടക്കി അയച്ചത് 1080 ഇന്ത്യക്കാരെ കണക്കുകള്‍ പുറത്ത് വിട്ട് വിദേശകാര്യമന്ത്രാലയം
അനധികൃതമായി കുടിയേറിയവരെ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ അവരെ തിരികെ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദഹം പറഞ്ഞു.
New Update