/kalakaumudi/media/media_files/2025/06/28/akrafbd-2025-06-28-14-27-23.jpg)
ടെല്‍ അവീവ്: ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ വിക്ഷേപിച്ചതായി ഇസ്രയേല്‍ സൈന്യം. യെമനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ പ്രതിരോധസേന എക്‌സില്‍ മുന്നറിയിപ്പ് നല്‍കി. യെമനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ദക്ഷിണ ഇസ്രയേലില്‍ അപകട സൈറണുകള്‍ മുഴങ്ങിയതായി സൈന്യം പറഞ്ഞു.
വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഭീഷണി തടയാന്‍ സജ്ജമാണെന്ന് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് അപകടസാധ്യതയെക്കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ഇടപെടലിനെ തുടര്‍ന്ന് ഇറാനും ഇസ്രയേലും വെടിനിര്‍ത്തലിനു തയാറായതോടെ മേഖലയിലെ സംഘര്‍ഷം അവസാനിച്ചിരുന്നു.
ഖത്തറിലെ വ്യോമത്താവളം ഇറാന്‍ ആക്രമിച്ചതിനു പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. 12 ദിവസത്തെ സംഘര്‍ഷത്തിനുശേഷമായിരുന്നു വെടിനിര്‍ത്തല്‍. സംഘര്‍ഷത്തില്‍ ഇരു രാജ്യങ്ങളിലുമായി 1002 പേരാണ് മരിച്ചത്.