സ്‌കോട്ട്‌ലന്‍ഡില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

എഡിന്‍ബറോയിലെ ഹെരിയറ്റ്‌വാട്ട് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയാ സാന്ദ്ര സാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

author-image
Prana
New Update
sandra scotland

സ്‌കോട്ട്‌ലന്‍ഡില്‍ ഡിസംബര്‍ ആദ്യ ആഴ്ച കാണാതായ 22 കാരിയായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ന്യൂബ്രിഡ്ജിനടുത്തുള്ള നദിയില്‍ കണ്ടെത്തി. എഡിന്‍ബറോയിലെ ഹെരിയറ്റ്‌വാട്ട് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയാ സാന്ദ്ര സാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഡിസംബര്‍ ആറിന് വൈകുന്നേരം ലിവിംഗ്സ്റ്റണിലെ ആല്‍മോണ്ട്‌വെയ്‌ലിലുള്ള ഒരു അസ്ഡ സൂപ്പര്‍മാര്‍ക്കറ്റില്‍ സിസിടിവി ദൃശ്യങ്ങളില്‍ സാന്ദ്രയെ അവസാനമായി കണ്ടിരുന്നു.
ഔപചാരികമായ തിരിച്ചറിയല്‍ ഇനിയും ബാക്കിയുണ്ടെന്ന് സ്‌കോട്ട്‌ലന്‍ഡ് പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ സാജുവിന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്.
'2024 ഡിസംബര്‍ 27 വെള്ളിയാഴ്ച രാവിലെ 11.55 ഓടെ, ന്യൂബ്രിഡ്ജിനടുത്തുള്ള വെള്ളത്തില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു,' പ്രസ്താവനയില്‍ പറയുന്നു.
സാന്ദ്ര സാജുവിന്റെ തിരോധാനത്തിന് ശേഷം, പോലീസ് വിവരങ്ങള്‍ക്കായി അടിയന്തിര അലേര്‍ട്ട് പുറപ്പെടുവിപ്പിച്ചിരുന്നു.

malayali scotland death