ജോലിക്ക് പോയിട്ട് തിരികെയെത്തിയില്ല; അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മകനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നഫീസത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.

author-image
Vishnupriya
New Update
shemil

ഷെ‌മീൽ

Listen to this article
0.75x 1x 1.5x
00:00 / 00:00

അബുദാബി: മാർച്ച് 31ന് അബുദാബിയിൽ നിന്ന്  കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെ‌മീലിനെ(28)യാണ് മുസഫ സായിദ് സിറ്റിയിലെ താമസ സ്ഥലത്തിനടുത്തെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.

സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു ഷെ‌മീൽ. കാണാതായ ദിവസം ജോലി കഴിഞ്ഞ് ഷെമീൽ തിരിച്ചെത്താത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവര്‍ റാസൽഖൈമയിൽ ജോലി ചെയ്യുന്ന യുവാവിന്റെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ മകനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നഫീസത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. മരണത്തിൻെറ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

abudabi malayalee