ഇന്ത്യ ഗംഭീരം... മോദി അതിഗംഭീരം പ്രശംസകൊണ്ട് മൂടി ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഉറപ്പായ സാഹചര്യത്തില്‍ അദ്ദേഹത്തെ ആദ്യം വിളിച്ച് അഭിനന്ദനമറിയിച്ച ലോക നേതാക്കളിലൊരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

author-image
Rajesh T L
New Update
nt

(Photo: X/@narendramodi)

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഉറപ്പായ സാഹചര്യത്തില്‍ അദ്ദേഹത്തെ ആദ്യം വിളിച്ച് അഭിനന്ദനമറിയിച്ച ലോക നേതാക്കളിലൊരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെ ബുധനാഴ്ച ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച വിവരം മോദി എക്‌സിലൂടെ അറിയിച്ചിരുന്നു. മോദിയുമായുള്ള ഈ സംഭാഷണത്തിലാണ് ട്രംപ്, ഇന്ത്യയെയും മോദിയേയും വാനോളം പ്രശംസിച്ചതെന്നാണ് വാര്‍ത്തകള്‍.

ഇന്ത്യ ഒരു ഗംഭീര രാജ്യമാണെന്നും നരേന്ദ്രമോദി ഒരു ഗംഭീര മനുഷ്യനാണെന്നും ട്രംപ് സംഭാഷണത്തില്‍ പറഞ്ഞു.പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചശേഷം തന്നെ ആദ്യം വിളിച്ച ലോകനേതാക്കളില്‍ ഒരാള്‍ നരേന്ദ്രമോദിയാണെന്നും ലോകമൊട്ടാകെ മോദിയെ ഇഷ്ടപ്പെടുന്നെന്നും ട്രംപ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം സ്വന്തമാക്കിയ പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മോദി ട്രംപിന് ആശംസകള്‍ നേര്‍ന്നത്.ട്രംപിനൊപ്പമുള്ള ഏതാനും ചിത്രങ്ങളും അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.

'ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം' ഇങ്ങനെയായിരുന്നു പ്രധാനമന്ത്രി കുറിച്ചത്.

തിരഞ്ഞെടുപ്പ് ഫലം വന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് മോദി ട്രംപിനെ ഫോണില്‍ ബന്ധപ്പെട്ടത്. സാങ്കേതികവിദ്യ, പ്രതിരോധം, ഊര്‍ജം, ബഹിരാകാശ മേഖല തുടങ്ങി നിരവധി പ്രധാന മേഖലകളില്‍ ഇന്ത്യ-യുഎസ് സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ട്രംപിനോട് അടുത്തുസഹകരിക്കാന്‍ മോദി താത്പര്യം പ്രകടിപ്പിച്ചു.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളുടെയും പുരോഗതിക്കായി പരസ്പര താത്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുവരും വീണ്ടും ഉറപ്പിച്ചു പറഞ്ഞു.

ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെ ഡൊണാള്‍ഡ് ട്രംപ് മോദിയെ പ്രശംസിച്ചു. അദ്ദേഹത്തെ അതിഗംഭീരനായ വ്യക്തിയെന്ന് വിളിച്ച അദ്ദേഹം ഇന്ത്യയെ 'മനോഹരമായ രാജ്യമെന്ന്' വിശേഷിപ്പിക്കുകയും ചെയ്തു. മോദിയോടുള്ള തന്റെ ആരാധന വ്യക്തമാക്കിയ ട്രംപ് ലോകം മുഴുവന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നതായും പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം താന്‍ ആദ്യം ബന്ധപ്പെട്ട ലോകനേതാക്കളില്‍ ഒരാളാണ് മോദിയെന്നും അദ്ദേഹം പറഞ്ഞുവെന്നും മോദിയുമായ ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

narendrav modi US presidential election us presidential elelction pm narendramodi world news