/kalakaumudi/media/media_files/vmZ4SHERxat8yndHLBdA.jpeg)
ഫ്രഞ്ച് കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി, ഫ്രാന്‍സുമായി വമ്പന്‍ കരാറുകളില്‍ ധാരണയുണ്ടാക്കി. ഫ്രാന്‍സിന്റെ സാങ്കേതികവിദ്യയും ഇന്ത്യന്‍ പ്രതിഭകളും ഒന്നിച്ചാല്‍ ലോകത്തെ അമ്പരപ്പിക്കാം. പ്രതിരോധം, നൂതന സാങ്കേതികവിദ്യ, ഫിന്‍ടെക്, ഫാര്‍മ തുടങ്ങിയ മേഖലകളില്‍ നിക്ഷേപങ്ങള്‍ക്ക് വലിയ അവസരമാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലേക്ക് വരാന്‍ ഇതാണ് ശരിയായ സമയമാണിതെന്നും ഇന്ത്യ-ഫ്രാന്‍സ് സിഇഒ ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പരാമര്‍ശിച്ച് കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും സിഇ ഒ ഫോറത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം, ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വ്യാപാരം 20 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ-ഫ്രാന്‍സ് സഹകരണ മേഖലകള്‍
- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംബന്ധിച്ച ഇന്ത്യ- ഫ്രാന്‍സ് പ്രഖ്യാപനം
- ഇന്തോ-ഫ്രഞ്ച് സെന്റര്‍ ഫോര്‍ ദി ഡിജിറ്റല്‍ സയന്‍സസ് സ്ഥാപിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും ഫ്രാന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് നാഷണല്‍ ഡി റിഷെര്‍ഷേ എന്‍ ഇന്‍ഫോര്‍മാറ്റിക് എറ്റ് എന്‍ ഓട്ടോമാറ്റികും തമ്മിലുള്ള താത്പര്യപത്രം
- ഫ്രഞ്ച് സ്റ്റാര്‍ട്ട്-അപ്പ് ഇന്‍കുബേറ്റര്‍ സ്റ്റേഷന്‍ എല്‍ 10 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള കരാര്‍
- ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയര്‍ എനര്‍ജി പാര്‍ട്ണര്‍ഷിപ്പ് ധാരണാപത്രം പുതുക്കല്‍
- GCNEP ഇന്ത്യയും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂക്ലിയര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫ്രാന്‍സും തമ്മിലുള്ള സഹകരണ കരാര്‍
- ഇന്തോ-പസഫിക്/സുസ്ഥിര വികസന ധാരണ
- മാര്‍സെയിലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സംയുക്ത ഉദ്ഘാടനം