പ്രധാനമന്ത്രിക്ക് മലേഷ്യയില്‍ വന്‍ സ്വീകരണം; ചര്‍ച്ചയായി കാര്‍ ഡിപ്ലോമസി

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കാര്‍ നയതന്ത്രം ഇപ്പോള്‍ ലോകമെമ്പാടും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഒരേ കാറിലെ യാത്രകള്‍ അനൗപചാരിക ചര്‍ച്ചകള്‍ക്കായി എപ്രകാരം പ്രയോജനപ്പെടുത്താമെന്ന് ലോകത്തിനു കാട്ടിക്കൊടുക്കുകയാണ് ഇതിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രി

author-image
Biju
New Update
MODI CAR3

ക്വാലലംപുര്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെ നേരിട്ടു സ്വീകരിക്കാന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം വിമാനത്താവളത്തിലെത്തിയതോടെ കാര്‍ നയതന്ത്രത്തിന്റെ മലേഷ്യന്‍ പതിപ്പിനും അവസരമൊരുങ്ങി. നരേന്ദ്ര മോദിയെ സ്വീകരിച്ച ശേഷം ഇരുവരും ഒരേ വാഹനത്തില്‍ സഞ്ചരിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കാര്‍ നയതന്ത്രം ഇപ്പോള്‍ ലോകമെമ്പാടും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഒരേ കാറിലെ യാത്രകള്‍ അനൗപചാരിക ചര്‍ച്ചകള്‍ക്കായി എപ്രകാരം പ്രയോജനപ്പെടുത്താമെന്ന് ലോകത്തിനു കാട്ടിക്കൊടുക്കുകയാണ് ഇതിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

2025 ഡിസംബറില്‍ റഷ്യന്‍ പ്രസിഡന്റിന്റെ ഡല്‍ഹി സന്ദര്‍ശന വേളയിലാണ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തില്‍ സഞ്ചരിച്ചത്. ഇതിലൂടെ പുട്ടിനും മോദിയും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത ലോകത്തിനു മനസ്സിലാക്കാനും  സഹായിച്ചു.

എന്നാല്‍ ഈ യാത്രയ്ക്കു ഒരു റഷ്യന്‍ പതിപ്പുകൂടിയുണ്ടായിരുന്നു. 2025 സെപ്റ്റംബറില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ ചൈനയില്‍വച്ച്  പുട്ടിനും മോദിയും ഒരേ കാറില്‍ സഞ്ചരിച്ചു ചര്‍ച്ചകള്‍ നടത്തി. അന്ന് മോദിയുടെ വരവിനായി പുട്ടിന്‍ കാറില്‍ കാത്തിരിക്കുകയും ചെയ്തിരുന്നു. മോദിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ യാത്ര എന്ന തരത്തില്‍ വ്യാഖ്യാനങ്ങളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതിനാല്‍ ഇതും 'കാര്‍ നയതന്ത്രത്തിന്റെ' ഭാഗമായി എഴുതിച്ചേര്‍ത്തു.

ശേഷം ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമെര്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്‌റിഷ് മേര്‍ട്‌സ് എന്നിവരുടെ ഇന്ത്യാ സന്ദര്‍ശനവേളയിലും മോദി കാര്‍ നയതന്ത്രം തുടര്‍ന്നു. ഇരു നേതാക്കളും ആദ്യമായി ഇന്ത്യയില്‍ എത്തിയപ്പോഴായിരുന്നു മോദിയുടെ സൗഹൃദം പങ്കിടല്‍.