/kalakaumudi/media/media_files/2025/11/19/saudi-2025-11-19-14-03-46.jpg)
വാഷിങ്ടണ്‍ : അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് വൈറ്റ് ഹൗസില്‍ ഗംഭീര സ്വീകരണം. പ്രസിഡന്റ് ട്രംപിന്റെ നേത്യത്വത്തില്‍ വൈറ്റ് ഹൗസ് സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍, പീരങ്കി സല്യൂട്ട്, യുദ്ധവിമാനങ്ങളുടെ ആകാശപ്രകടനം എന്നിവയോടെയാണ് കീടവകാശിയെ സ്വീകരിച്ചത്
ഏഴുവര്‍ഷത്തിനുശേഷമാണ് സൗദി ഭരണാധികാരി വാഷിംഗ്ടണ്‍ എത്തുന്നത് പ്രസിഡന്റ് ട്രംപ് രണ്ടാം തവണ അധികാരമേറ്റതിനുശേഷം ആദ്യമായി സന്ദര്‍ശനം നടത്തിയ രാജ്യങ്ങളില്‍ ഒന്നായിരുന്നു സൗദി. അന്ന് നിരവധി കരാറുകളില്‍ ഒപ്പു വച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ സൗദി ഭരണാധികാരിയുടെ അമേരിക്കന്‍ സന്ദര്‍ശനം.
പ്രതിരോധം, ഊര്‍ജം, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ധാരണയായി. സൗദിയുടെ യുഎസിലെ നിക്ഷേപം നാലു ലക്ഷം കോടി ഡോളര്‍ ആയി ഉയര്‍ത്തുമെന്ന് ഇരു ഭരണാധികാരികളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായി
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
