മങ്കി പോക്‌സ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ആഫ്രിക്കൻ രാജ്യങ്ങളിൽ വിശേഷിച്ച് കോംഗോയിൽ എം പോക്‌സ് (മങ്കി പോക്‌സ്) അതി തീവ്രമായി പടന്നു പിടിക്കുന്ന സാഹചര്യത്തിൽ ആഗോള തലത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന.

author-image
Prana
New Update
medical
Listen to this article
0.75x1x1.5x
00:00/ 00:00

ആഫ്രിക്കൻ രാജ്യങ്ങളിൽ വിശേഷിച്ച് കോംഗോയിൽ എം പോക്‌സ് (മങ്കി പോക്‌സ്) അതി തീവ്രമായി പടന്നു പിടിക്കുന്ന സാഹചര്യത്തിൽ ആഗോള തലത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കയിലെ എം പോക്‌സ് കുതിച്ചുചാട്ടം അത്രമേൽ ഭീഷണിയായതോടെ ആഗോള തലത്തിൽ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തര സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഇന്ന് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഡബ്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തന്നെയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ തുടങ്ങിയ എം പോക്‌സ് ഇപ്പോൾ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോള തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Health