/kalakaumudi/media/media_files/XudB3rkLwTPn0PoHslug.jpeg)
കിഴക്കന്‍ സുഡാനില്‍ ഡാം തകര്‍ന്ന് 132 മരിച്ചതിന് പിന്നാലെ
പതിനായിരക്കണക്കിന് ആളുകളെ അവരുടെ വീടുകളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചു. മഴക്കെടുതിയില്‍12,420 വീടുകള്‍ പൂര്‍ണമായും 11,472 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും കാണാതായ 210 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ എഎഫ്പിയോട് പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ 20 ഗ്രാമങ്ങളെ പൂര്‍ണ്ണമായും ഒലിച്ചുപോയി, മറ്റ് 50 ഗ്രാമങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി അവര്‍ റിപ്പോര്‍ട്ട് ചെയ്തു.