/kalakaumudi/media/media_files/2025/08/24/moscow-2025-08-24-09-08-55.jpg)
മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം. ശനിയാഴ്ചയാണ് മോസ്‌കോ നഗരത്തെ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടന്നത്. റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകര്‍ത്തിട്ടുണ്ട്.
മുന്നറിയിപ്പിന്റെ ഭാഗമായി മോസ്‌കോ നഗരത്തിലെത് ഉള്‍പ്പെടെ വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. മൂന്ന് മണിക്കൂറിനിടെ റഷ്യന്‍ വ്യോമ പ്രതിരോധ യൂണിറ്റുകള്‍ 32 ഡ്രോണുകള്‍ നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം ആരാണ് ഡ്രോണ്‍ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.
മോസ്‌കോയിലേക്ക് പറന്നുയര്‍ന്ന ഒരു ഡ്രോണ്‍ റഷ്യന്‍ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടതായും, വിദഗ്ദ്ധര്‍ തകര്‍ന്നുവീണ ഭാഗങ്ങള്‍ പരിശോധിച്ചുവരികയാണെന്നും മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു.
മോസ്‌കോയുടെ കിഴക്കും ഇഷെവ്‌സ്‌ക്, നിഷ്‌നി നോള്‍വ്‌ഗൊറോഡ്, സമര, പെന്‍സ, ടാംബോവ്, ഉലിയാനോവ്‌സ്‌ക് എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് നിര്‍ത്തിവച്ചിരിക്കുന്നത്. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ വിമാനത്താവളത്തില്‍ ഒട്ടേറെ വിമാനങ്ങള്‍ വൈകിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.