ലണ്ടൻ മേയറായി മൂന്നാം തവണയും സാദിഖ് ഖാൻ വിജയിച്ചു; തദ്ദേശ തെരഞ്ഞെടുപ്പിൽ ടോറികൾക്ക് വൻ തിരിച്ചടി

ഖാൻ 14 മണ്ഡലങ്ങളിൽ ഒമ്പതും വിജയിക്കുകയും 276,000 വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തു.

author-image
Vishnupriya
New Update
sadiq

സാദിഖ് ഖാൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

ലണ്ടൻ: മെയ് രണ്ടിന് നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ സാദിഖ് ഖാൻ മൂന്നാം തവണയും ലണ്ടൻ മേയറായി വിജയിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് അവസാനത്തെ മേയർ മണ്ഡലം ഫലം പ്രഖ്യാപിച്ചതോടെ, 32.7% വോട്ട് നേടിയ തൻ്റെ മുഖ്യ എതിരാളിയായ കൺസർവേറ്റീവ് പാർട്ടിയുടെ സൂസൻ ഹാളിനെ അപേക്ഷിച്ച് 43.8% വോട്ട് ഷെയറുമായി ഖാൻ അനായാസ വിജയം കരസ്ഥമാക്കി. ഖാൻ 14 മണ്ഡലങ്ങളിൽ ഒമ്പതും വിജയിക്കുകയും 276,000 വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തു.

തൻ്റെ വിജയ പ്രസംഗത്തിൽ,  ഖാൻ " സുരക്ഷിതവും ഹരിതവുമായ ലണ്ടൻ" പദ്ധതി അവതരിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തു. തനിക്കെതിരായി വലതുപക്ഷം പരാമർശിക്കുന്ന വസ്തുതകളെ തൻ്റെ കാമ്പയിൻ മറുപടി നൽകിയതായി അദ്ദേഹം വ്യക്തമാക്കി. ഖാനെതിരെ ഇസ്ലാമോഫോബിക് അഭിപ്രായങ്ങൾ ആരോപിച്ച് നടത്തിയ വിവാദ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടതിന് എതിർ സ്ഥാനാർഥി മിസ് ഹാൾ വിമർശിക്കപ്പെട്ടിരുന്നു .

landon mayor sadhiq khan