ഇബ്രാഹിം റെയ്സി
അഭ്യൂഹങ്ങൾ അവസാനിക്കാതെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം. അപ്രതീക്ഷിതമായ അപകട മരണത്തിൽ മരണത്തിൽ ശത്രുരാജ്യങ്ങൾക്കടക്കം പങ്കുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. എന്നാൽ യാതൊരു തരത്തിലുള്ള ഔദ്യോഗിക വിവരങ്ങളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല എന്നതാണ് വാസ്തവം. രാജ്യത്തിനുള്ളിൽ തന്നെ റെയ്സിക്ക് നിരവധി ശത്രുക്കൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. തൻറെ ഭരണത്തിൽ വിമർശനമുന്നയിച്ച സഹപ്രവർത്തകരെ പോലും അദ്ദേഹം ഒതുക്കിയതായാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ അത്തരത്തിൽ രാജ്യത്തിനകത്ത് അദ്ദേഹത്തോട് ശത്രുതയുള്ളവർക്ക് മരണത്തിൽ പങ്കുണ്ടായേക്കാമെന്ന് സംശയിക്കുന്നവരുമുണ്ട്. ഇസ്രയേലിന്റെ പങ്ക് നിഷേധിക്കാനാവില്ലെന്ന വാർത്തളും പരക്കുന്നുണ്ട്. അപകടത്തിൽ പങ്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.
മനുഷ്യാവകാശനിഷേധങ്ങളുടെ പേരില്‍ അമേരിക്കയുടെ കടുത്ത ഉപരോധം നേരിടുന്നയാൾ കൂടിയാണ് റെയ്സി. രാഷ്ട്രീയത്തടവുകാരെ തൂക്കിലേറ്റാനായി നിയമിതമായ സമിതിയിലെ റെയ്‌സിയുടെ അംഗത്വമടക്കം എടുത്തു പറഞ്ഞായിരുന്നു അമേരിക്കയുടെ ഉപരോധം.
റെയ്‌സിയുടെ ഭരണ കാലത്ത് ദരിദ്രമായ ഇറാന്റെ സാമ്പത്തികസ്ഥിതിയിലും തൊഴിലില്ലായ്മയിലുമുള്ള ജനരോഷം അതീവ രൂക്ഷമായിരുന്നു. 2017-ല്‍ തുടര്‍ഭരണം ലഭിച്ച ഹസന്‍ റൂഹാനിയുടെ കാലത്ത് തുടങ്ങിയ ജനരോഷത്തിന്റെ തുടര്‍ച്ചയായിരുന്നു റെയ്‌സിയുടെ കാലത്ത് കാണാൻ സാധിച്ചത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളേക്കാള്‍ പ്രതിരോധമേഖലയ്ക്ക് പ്രധാന്യംകൊടുക്കുന്നുവെന്ന ആരോപണം റെയ്‌സിയുടെ ഭരണകാലം കേട്ടു.വളരെ കോളിളക്കം സൃഷ്ട്ടിച്ച ഇറാന്റെ മതപോലീസിന്റെ കസ്റ്റഡിയില്‍ മഹ്‌സ അമീനി മരിച്ചതിനെത്തുടര്‍ന്നുണ്ടായ ജനങ്ങളുടെ പ്രതിഷേധം റെയ്‌സി കാലത്തെ പ്രധാന സംഭവങ്ങളില്‍ ഒന്നായിരുന്നു.500-ലേറെ പേര്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. ഏഴുപേരെ ഭരണകൂടം തൂക്കിലേറ്റി. അതേസമയം, അത്തരം പ്രതിഷേധങ്ങളെത്തുടര്‍ന്ന് മതകാര്യപോലീസിനെ ഇറാന്‍ പിരിച്ചുവിട്ടു.റെയ്‌സി ഭരണകുടത്തിൻറെ ഇത്തരം നടപടികള്‍ റെയ്‌സിക്ക് രാജ്യത്തിനകത്ത് തന്നെ ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ടാകാമെന്നാണ് അനുമാനം.
ഇറാന്‍ ഇസ്രായേൽ ശത്രുത നിലനിക്കുന്നതിനാൽ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ ഇസ്രയേലിന്റെ പങ്ക് തള്ളിക്കളയാനാവില്ലെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദീര്‍ഘകാലമായി രണ്ട് രാജ്യങ്ങളും ശത്രുചേരിയിലായതിനാല്‍ ആ വാദങ്ങള്‍ക്ക് ബലമുണ്ട്. ഗാസയിലെ തുടരെ തുടരെയുള്ള ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇറാനും പങ്കാളിയായതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കിയിരുന്നു. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും യുദ്ധത്തിന്റെ വാതിൽപ്പടിയിലെത്തിയിരുന്നു.
ഏപ്രിലില്‍ ദമാസ്‌കസിലെ ഇറാനിയന്‍ നയതന്ത്രകെട്ടിടം ഇസ്രയേല്‍ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ജനറല്‍മാരായ മുഹമ്മദ് റിസ സഹേദിയും മുഹമ്മദ് ഹാദി റഹീമിയുൾപ്പെടെ 7 പേര് കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ഇറാന്‍ ഇസ്രയേലിനെതിരെ ഡ്രോണ്‍ ആക്രമണം നടത്തി. 120 ബാലിസ്റ്റിക് മിസൈലുകളും 170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും ഇസ്രയേലിന് നേരെ ഇറാന്‍ തൊടുത്തുവിട്ടു.
എന്നിരുന്നാലും ഒരു രാജ്യത്തിന്റെ പ്രസിഡന്റിനെ വധിക്കുന്ന നിലയിലേക്ക് ഇസ്രയേല്‍ യുദ്ധമുറകൾ തരംതാഴ്തില്ലെന്നും വാദങ്ങളുണ്ട്. കാരണം ഒരു രാഷ്ട്രത്തിന്റെ തലവനെ വധിക്കുന്നത് അതീവ ഗൗരവതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുറപ്പുണ്ട്. അത് യുദ്ധത്തിലേക്ക് വഴി തെളിയിക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ല. ഇത്തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ റെയ്‌സിയെ പോലുള്ള നേതാവിനെ വധിക്കാന്‍ ഇസ്രയേല്‍ മുതിരില്ലെന്നാണ് പറയപ്പെടുന്നത്. ആഗോളതലത്തില്‍ ജനപ്രിയനായ ഒരു നേതാവല്ല റെയ്‌സിയെന്നും ഇറാന്റെ സുപ്രധാന പദ്ധതികള്‍ തീരുമാനിക്കുന്നതില്‍പോലും അദ്ദേഹത്തിന് വലിയ പങ്കില്ലെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
ഭരണഘടന പ്രകാരം, ഇബ്രാഹിം റെയ്‌സിയുടെ മരണത്തെ തുടര്‍ന്ന് താത്കാലിക പ്രസിഡന്റാകുക നിലവിലെ പ്രഥമ വൈസ് പ്രസിഡന്റായ മുഹമ്മദ് മൊഖ്ബര്‍ (69) ആണ്.കൊല്ലപ്പെട്ട ഇബ്രാഹിം റെയ്‌സി 2021-ലാണ് ഇറാന്റെ പ്രസിഡന്റായി അധികാരമേറ്റത്. 2025 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. ഇദ്ദേഹത്തിനൊപ്പമാണ് പ്രഥമ വൈസ് പ്രസിഡന്റായി മുഹമ്മദ് മൊഖ്ബറും ചുമതലയേറ്റത്. ഇറാൻ പരമോന്നത നേതാവ് അലി ഖമീനിയുമായി വളരെ അടുപ്പമുള്ള നേതാവാണ് മൊഖ്ബര്‍.