ബംഗ്ലാദേശ് സ്ഥാപകന്‍ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ മകള്‍ കൂടിയാണ് ഷേയ്ക്ക് ഹസീന

ഷെയ്ഖ് മുജീബ് സ്വാതന്ത്ര്യത്തിനു മുമ്പുള്ള സ്വയംഭരണ പ്രസ്ഥാനത്തെ പതിറ്റാണ്ടുകളോളം വീട്ടില്‍ നിന്ന് നയിച്ചതിനാല്‍ ഈ വീട് ബംഗ്ലാദേശ് ചരിത്രത്തിലെ ഒരു പ്രതീകമായി മാറിയതായിരുന്നു. അതായിരുന്നു തകര്‍ത്തത

author-image
Biju
New Update
sggdd

Mujibur Rahman's Dhaka House Vandalised

ധാക്ക: ഇന്ത്യയില്‍ അഭയം തേടിയ സ്ഥാന ഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടെ വീടിന് തീവച്ചു. വസതി പൂര്‍ണ്ണമായി കത്തിക്കുകയായിരുന്നു. 1000ത്തിലേറെ കലാപകാരികളാണിത് ചെയ്തത്. ബംഗ്ലാദേശിന്റെ സ്ഥാപകനും ബംഗ്ലാദേശ് രാഷ്ട്രപിതാവുമായ മുജീബുര്‍ റഹ്‌മാന്റെ വസതി കൂടിയായിരുന്നു കലാപകാരികള്‍ കത്തിച്ചത്

ബംഗ്ലാദേശ് സ്ഥാപകന്‍ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ മകള്‍ കൂടിയാണ് ഷേയ്ക്ക് ഹസീന.കഴിഞ്ഞ രാത്രി ഹസീന രാത്രി 9 മണിക്ക് ബംഗ്ലാദേശ് പൗരന്മാരോട് പ്രസംഗിക്കുന്ന പരിപാടിയുണ്ടായിരുന്നു. ഓന്‍ലൈനില്‍ ആയിരുന്നു ഷേയ്ക്ക് ഹസീന പ്രസംഗിച്ചത്. എന്നാല്‍ ഇതേ സമയത്ത് തന്നെ കലാപകാരികള്‍ ബുള്‍ഡോസര്‍ ഘോഷയാത്ര'' എന്ന സോഷ്യല്‍ മീഡിയ ആഹ്വാനത്തെത്തുടര്‍ന്ന് തലസ്ഥാനത്തെ ധന്‍മോണ്ടി ഏരിയയിലെ വീടിന് മുന്നില്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടി, ഷേയ്ക്ക് ഹസീനയുടെ പ്രസംഗം നടക്കുമ്പോള്‍ തന്നെ വീടിനു തീവയ്ക്കുകയായിരുന്നു.

ഷെയ്ഖ് മുജീബ് സ്വാതന്ത്ര്യത്തിനു മുമ്പുള്ള സ്വയംഭരണ പ്രസ്ഥാനത്തെ പതിറ്റാണ്ടുകളോളം വീട്ടില്‍ നിന്ന് നയിച്ചതിനാല്‍ ഈ വീട് ബംഗ്ലാദേശ് ചരിത്രത്തിലെ ഒരു പ്രതീകമായി മാറിയതായിരുന്നു. അതായിരുന്നു തകര്‍ത്തത്.ഹസീനയുടെ ഏകദേശം 16 വര്‍ഷത്തെ അവാമി ലീഗ് ഭരണം അട്ടിമറിക്കപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 ന് 32 ധന്മോണ്ടി വസതിക്ക് തീയിട്ടിരുന്നു.

അന്ന് പൂര്‍ണ്ണമായി കത്തിയിരുന്നില്ല.1960 കളുടെ അവസാനം മുതല്‍ പാകിസ്ഥാനില്‍ നിന്നുള്ള സ്വയംഭരണത്തിനായുള്ള തന്റെ പ്രസ്ഥാനം ജനകീയ മുന്നേറ്റമായി മാറിയപ്പോള്‍ ഷെയ്ഖ് മുജീബിനെ ''ബംഗബന്ധു'' അല്ലെങ്കില്‍ ''ബംഗാളിന്റെ സുഹൃത്ത്'' എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നതിനാല്‍, താനും ജീവിച്ചിരിക്കുന്ന ഏക സഹോദരനും അവരുടെ തറവാട് വീട് ഒരു പൊതു സ്വത്തായി ഒരു ട്രസ്റ്റിന് സംഭാവന ചെയ്തു, കെട്ടിടത്തെ ബംഗബന്ധു സ്മാരക മ്യൂസിയമാക്കി മാറ്റി.

ഈ വീട് തകര്‍ത്തതിലൂടെ ബംഗ്‌ളാദേശിന്റെ ചരിത്രവും പൈതൃകവുമാണ് തകര്‍ത്ത് എന്നും ഹസീന വ്യക്തമാക്കി.1971-ലെ വിമോചനയുദ്ധത്തില്‍ പാകിസ്ഥാന്‍ സൈന്യവും വീട് കൊള്ളയടിച്ചെങ്കിലും പൊളിക്കുകയോ തീയിടുകയോ ചെയ്തിട്ടില്ലെന്ന് വികാരഭരിതമായ ശബ്ദത്തില്‍ സ്ഥാനഭ്രഷ്ടയായ പ്രധാനമന്ത്രി പറഞ്ഞു.

പോലീസും സുരക്ഷാ സേനയും ഒന്നും തീവയ്ക്കുന്നവരെ തടയുകയോ പിടികൂടുകയോ ചെയ്തില്ല.അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ഛത്ര ലീഗ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ മീറ്റീങ്ങിലാണ് ഹസീന പ്രസംഗിച്ചത്. അവാമി ലീഗിന്റെ ഈ വിദ്യാര്‍ഥി സംഘടനെ ഇപ്പോള്‍ ബംഗ്ലാദേശ് പിരിച്ചുവിട്ടിരിക്കുകയാണ്. ഒരു വിധത്തിലുള്ള ജനാധിപത്യ പക്രിയയും തീവ്ര ഇസ്‌ളാമിസ്റ്റുകള്‍ ബംഗ്ലാദേശില്‍ അനുവദിക്കുന്നില്ല. അതേ സമയം ഷേയ്ക്ക് ഹസീന കലാപകാരികള്‍ക്കെതിരെ ആഞ്ഞടിച്ചു.

ദശലക്ഷക്കണക്കിന് രക്തസാക്ഷികളുടെ ജീവന്‍ പണയംവെച്ച് ഞങ്ങള്‍ നേടിയ ദേശീയ പതാകയും ഭരണഘടനയും സ്വാതന്ത്ര്യവും നശിപ്പിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്ന് പറഞ്ഞു. ഞങ്ങള്‍ നേടിയ ജനാധിപത്യത്തേ കലാപകാരികള്‍ക്കും അവരെ തുണയ്ക്കുന്നവര്‍ക്കും ബുഡോസര്‍ വയ്ച്ച് തകര്‍ക്കാന്‍ ആകില്ലെന്നും ഹസീന പറഞ്ഞു. വിവേചന വിരുദ്ധ വിദ്യാര്‍ത്ഥി പ്രസ്ഥാനം സ്ഥാപിച്ച നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നിലവിലെ ഭരണത്തെ കടുത്ത ജനാധിപത്യ വിരുദ്ധം എന്നും ഹസീന കുറ്റപ്പെടുത്തി.

അവര്‍ക്ക് ഒരു കെട്ടിടം പൊളിക്കാന്‍ കഴിയും, പക്ഷേ ചരിത്രമല്ല... എന്നാല്‍ ചരിത്രം അതിന്റെ പ്രതികാരം ചെയ്യുമെന്നും അവര്‍ ഓര്‍ക്കണം.'' ''മുജിബിസ്റ്റ് ഭരണഘടന'' കുഴിച്ചുമൂടുമെന്ന് കലാപകാരികള്‍ പറയുന്നു.1972 ലെ ബംഗ്ലാദേശിന്റെ ഭരണഘടന റദ്ദാക്കുമെന്ന് കലാപകാരികള്‍ പറയുന്നു. തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും ഷെയ്ഖ് മുജീബിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യാനന്തര സര്‍ക്കാര്‍ അംഗീകരിച്ച ദേശീയ ഗാനം മാറ്റാന്‍ നിര്‍ദ്ദേശിച്ചു.

''ഇന്ന് ഈ വീട് പൊളിക്കുകയാണ്. എന്ത് കുറ്റമാണ് അത് ചെയ്തത്? അവര്‍ എന്തിനാണ് വീടിനെ ഭയക്കുന്നത്... ഞാന്‍ രാജ്യത്തെ ജനങ്ങളില്‍ നിന്ന് നീതി തേടുന്നു. ഞാന്‍ നിനക്ക് വേണ്ടി ഒന്നും ചെയ്തില്ലേ?'' അവള്‍ പറഞ്ഞു.

പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ഒരു കൂട്ടം സൈനികര്‍ സംഭവസ്ഥലത്ത് എത്തിയെങ്കിലും ഒടുവില്‍ വീട് തകര്‍ക്കാന്‍ സൈന്യവും കൂട്ടു നിന്നു. കലാപകാരികള്‍ സൈനീകരേ അഭിവാദ്യം ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു.പ്രതിഷേധക്കാര്‍ ആദ്യം കെട്ടിടത്തിന്റെ അതിര്‍ത്തി ഭിത്തിയില്‍ കൊല്ലപ്പെട്ട നേതാവിന്റെ ചുമര്‍ചിത്രം കേടുവരുത്തുകയും ''ഇനി 32 ഉണ്ടാകില്ല'' എന്ന് എഴുതുകയും ചെയ്തു.

അതേസമയം, മുന്‍ അവാമി ലീഗ് എംപിമാരുടെയും മന്ത്രിമാരുടെയും വസതികള്‍ പൊളിക്കണമെന്ന് വിവേചന വിരുദ്ധ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകനായ അബ്ദുള്‍ ഹന്നാന്‍ മസൂദ് ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

അവാമി ലീഗിന്റെ 16 വര്‍ഷത്തെ ഭരണത്തെ അട്ടിമറിച്ച വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത 77 കാരിയായ ഹസീന കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 മുതല്‍ ഇന്ത്യയില്‍ താമസിക്കുകയാണ്. അതിനിടെയാണ് ഇപ്പോള്‍ ഹസീനയുടെ വീടും കത്തിച്ചത്.

 

bengladesh sheik hasina india bengladesh