ട്രംപ് സത്യപ്രതിജ്ഞയ്ക്ക് പ്രമുഖര്‍ ; മുകേഷ് അംബാനിയും അത്താഴ വിരുന്നില്‍

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി സംഘടിപ്പിച്ച സത്യപ്രതിജ്ഞയ്ക്ക് മുമ്പുള്ള അത്താഴ വിരുന്നില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനിയും

author-image
Athira Kalarikkal
New Update
mukesh trump

ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പുള്ള അത്താഴവിരുന്നില്‍ പങ്കെടുക്കാനായി മുകേഷ് അംബാനിയും നിത അംബാനിയും വാഷിങ്ടണില്‍ എത്തിയപ്പോള്‍

വാഷിംഗ്ടണ്‍: വാഷിങ്ടണ്‍ ഡിസിയില്‍  ഇന്ന് നടക്കുന്ന ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും  നിതയും മുകേഷ് അംബാനിയും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പങ്കെടുത്തു. വാഷിങ്ടണ്‍ ഡിസിയില്‍  ഇന്ന് നടക്കുന്ന ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും  നിതയും മുകേഷ് അംബാനിയും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഒരാളായ  അംബാനിക്ക് ട്രംപിന്റെ കാബിനറ്റ് നോമിനികള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള പ്രമുഖ അതിഥികള്‍ക്കൊപ്പം ഇരിപ്പിടം ലഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സത്യപ്രതിജ്ഞയ്ക്ക് മുമ്പുള്ള അത്താഴ വിരുന്നില്‍ പങ്കെടുത്ത, എം3എം ഡെവലപ്പേഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ പങ്കജ് ബന്‍സാല്‍, ട്രൈബെക്ക ഡെവലപ്പേഴ്സിന്റെ സ്ഥാപകന്‍ കല്‍പേഷ് മേത്ത എന്നിവരടക്കമുള്ള മറ്റ് ഇന്ത്യന്‍ സംരംഭകര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


ട്രംപ് ടവേഴ്സിന്റെ ലൈസന്‍സുള്ള ഇന്ത്യന്‍ പാര്‍ട്ണറാണ് കല്‍പേഷ് മേത്ത. ട്രംപ് ബ്രാന്‍ഡ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യയില്‍ ട്രംപ് ടവറുകള്‍ വികസിപ്പിക്കുന്നതില്‍ പങ്കജ് ബന്‍സലിന്റെ എം3എം ഡെവലപ്പേഴ്സും ഒരു പ്രധാന പങ്കാളിയാണ്. മുകേഷിന്റെയും നിത അംബാനിയുടെയും അരികില്‍ പോസ് ചെയ്യുന്ന ഫോട്ടോ മേത്ത ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'നിയുക്ത പ്രസിഡന്റ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ക്കിടെ നിതയ്ക്കും മുകേഷ് അംബാനിക്കുമൊപ്പം രസകരമായ രാത്രി' എന്നും അദ്ദേഹം കുറിച്ചു.  


ഇവര്‍ക്ക് പുറമെ ആമസോണ്‍ മേധാവി ജെഫ് ബെസോസ് ഉള്‍പ്പെടെയുള്ള ആഗോള വ്യവസായ പ്രമുഖരും അത്താഴവിരുന്നില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിനെ തോല്‍പ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായത്.

mukesh ambani donald trump nita ambani