വാഷിംഗ്ടൺ :ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിനു ശേഷം എക്സിക്യട്ടീവ് അധികാരം പൂർണമായി ഉപയോഗിക്കുകയാണ്. അനധിക്യത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിൽ കർശനമായ നിർദേശം നൽകിയിരിക്കുകയാണ്. എന്നാൽ ഈ നടപടിയ്ക്ക് എതിരെ കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
അമേരിക്കയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും വിവിധ രേഖകളും പുറത്തു വിടണം എന്ന് ആവശ്യപ്പെട്ട് അമേരിക്കൻ ട്രഷറിയോട് ഇലോൺ മസ്‌ക് ആവശ്യപ്പെട്ടത് കോടതി ഇടപെട്ടു തടഞ്ഞു. ട്രഷറി വിഭാഗത്തിൽ മസ്‌ക് ഇടപെടേണ്ടന്നു കോടതി വ്യക്തമാക്കി. രേഖകൾ കയ്യിൽ വയ്ക്കണോ ഉപയോഗിക്കാനോ അധികാരമില്ല എന്നാണ് കോടതി പറഞ്ഞത്.
19 സംസ്ഥാനങ്ങളിൽ നിന്നുള്ള അറ്റോർണി ജനറലുകളാണ് മസ്കിനെതിരെ കോടതിയിൽ വാദിച്ചത്. എല്ലാവരും ഡെമോക്രാറ്റിക് പാർട്ടിയുടെ വക്താക്കൾ ആണ്. ഇലോൺ മസ്കിന്റെ ഡിപ്പാർട്ട്മെന്റ് ഫെഡറൽ ഗവൺമെന്റിന്റെ ഭാഗമല്ല എന്നാണ് കോടതി പറഞ്ഞത്. കോടതിയുടെ ഫെഡറൽ നിയമത്തിന് എതിരാണ് എന്ന് കോടതി കൂട്ടി ചേർത്തു. മസ്ക്കിനെതിരേ ഇൻജെക്ഷൻ ഓർഡർ ആണ് നൽകിയത്. മാത്രമല്ല ദശലക്ഷം ആളുകളുടെ സ്വകാര്യതയാണ് ഇതിലൂടെ നഷ്ട്ടമാകുന്നത് എന്ന് കോടതി അറിയിച്ചു.