എച്ച് -1 ബി വിസ പരിഷ്‌കരിക്കണമെന്ന് മസ്‌ക്

എച്ച് -1 ബി വിസ സമ്പ്രദായം സമഗ്രമായി പരിഷ്‌കരിക്കണമെന്ന് ഇലോണ്‍ മസ്‌ക്; ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളെ യുഎസിലേക്ക് ആകര്‍ഷിക്കുന്നതിന് വിസാ സമ്പ്രദായം പരിഷ്‌കരണക്കണമെന്നും ടെക് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് 

author-image
Prana
New Update
elon musk

 വിദഗ്ധരായ വിദേശ തൊഴിലാളികള്‍ക്ക് യുഎസിലേക്കുള്ള പ്രവേശനം സുഗമമാക്കുന്ന എച്ച് 1 ബി വിസാ സംവിധാനത്തില്‍ സമഗ്രമായ പരിഷ്‌കരണം ആവശ്യമാണെന്ന് ടെക് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടു. നിലവില്‍ എച്ച്1ബി വിസാ സംവിധാനം തകര്‍ന്നതാണെന്നും വലിയ പരിഷ്‌കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ എച്ച്1 ബി വിസാ ഹോള്‍ഡറായ മസ്‌ക്,  മിനിമം ശമ്പളം ഗണ്യമായി ഉയര്‍ത്താനും എച്ച് -1 ബി വിസ നിലനിര്‍ത്തുന്നതിനുള്ള വാര്‍ഷിക ചെലവ് കൂട്ടിച്ചേര്‍ക്കാനും  നിര്‍ദ്ദേശിച്ചു. അത്തരം മാറ്റങ്ങള്‍ പ്രോഗ്രാമിന്റെ പ്രധാന ഉദ്ദേശ്യം കാത്തുസൂക്ഷിക്കുമ്പോള്‍ ആഭ്യന്തര നിയമനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് നിര്‍ദ്ദേശിക്കുന്നു. 'അമേരിക്കയ്ക്ക് വിജയം നിലനിര്‍ത്താന്‍ വിദേശത്ത് നിന്ന് എഞ്ചിനീയറിംഗ് പ്രതിഭകളെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് മസ്‌ക് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.വിവേക് രാമസ്വാമി, യുഎസിലെ സാംസ്‌കാരിക പോരായ്മകള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് മസ്‌കിന്റെ നിലപാടിനെ പിന്തുണച്ചു. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വൈറ്റ് ഹൗസ് നയ ഉപദേശകനായി ശ്രീറാം കൃഷ്ണനെ നിയമിച്ചതിന് പിന്നാലെയാണ് എച്ച്-1ബി വിസ ചര്‍ച്ച ചൂടുപിടിച്ചത്.സാങ്കേതിക തൊഴിലാളികളുടെ ദൗര്‍ലഭ്യം പരിഹരിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ചില ട്രംപ് അനുകൂലികള്‍ ഈ നീക്കത്തെ അനുകൂലിക്കുന്നു. ഭരണകൂടത്തിന്റെ വിശാലമായ ഇമിഗ്രേഷന്‍ ലക്ഷ്യങ്ങളുമായി ഇത് ഏറ്റുമുട്ടുന്നുവെന്ന് മറ്റുള്ളവര്‍ വാദിക്കുന്നു.

 

musk