ഇസ്ലാമാബാദ്: ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് പാക്കിസ്ഥാനില്‍ പച്ചക്കൊടി. സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് നല്‍കുന്നതിനായി കമ്പനിക്ക് സര്‍ക്കാര്‍ താല്‍ക്കാലിക എന്‍ഒസി നല്‍കി. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. എല്ലാ സുരക്ഷാ, നിയന്ത്രണ ഏജന്‍സികളുടെയും സമ്മതത്തിന് ശേഷമാണിത്. രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങളും ഐടി അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പാണിതെന്നും പാകിസ്ഥാന്‍ ഐടി മന്ത്രി ഷാജ ഫാത്തിമ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ സേവനം ആരംഭിക്കുന്നതിന് സ്റ്റാര്‍ലിങ്ക് അപേക്ഷിച്ചിരുന്നു. വളരെക്കാലമായി അനുമതിക്കായി കാത്തിരിക്കുകയായിരുന്നു കമ്പനി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സ്റ്റാര്‍ലിങ്ക് പ്ലാനിന്റെ വില പാകിസ്ഥാന്‍ രൂപ പ്രതിമാസം 6,800 മുതല്‍ 28,000 വരെ രൂ വരെയാകാന്‍ സാധ്യതയുണ്ട്. ഇതില്‍, ഉപയോക്താക്കള്‍ക്ക് 50-250 ങയു െവേഗത ലഭിക്കും. ഇതിനുപുറമെ, സ്റ്റാര്‍ലിങ്ക് സേവനം ലഭിക്കുന്നതിന് ആവശ്യമായ ഹാര്‍ഡ്വെയറിന്റെ വില 97,000 പാകിസ്ഥാന്‍ രൂപ ആകാമെന്നും സൂചനയുണ്ട്. ഇത് ഏകദേശം 30,000 ഇന്ത്യന്‍ രൂപ വരും. അതേസമയം വാണിജ്യ ഉപയോഗത്തിന് സ്റ്റാര്‍ലിങ്ക് സേവനം കൂടുതല്‍ ചെലവേറിയതാകാനാണ് സാധ്യത. 100-500 വഗതയ്ക്ക്, വാണിജ്യ ഉപയോക്താക്കള്‍ പ്രതിമാസം 80,000 മുതല്‍ 95,000 പാകിസ്ഥാന്‍ രൂപ വരെ നല്‍കേണ്ടിവരും. ഇന്‍സ്റ്റാളേഷനും ചെലവേറിയതായിരിക്കുമെന്നുമാണ് സ്ഥിരീക്കാത്ത റിപ്പോര്‍ട്ടുകള്‍.