വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ മസ്‌കിൻ്റെ സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് തകർന്നു. വ്യാഴാഴ്‌ച ടെക്‌സാസിൽ നിന്നാണ് സ്റ്റാർഷിപ്പ് വിക്ഷേപിച്ചത്. സ്റ്റാർഷിപ്പിൻ്റെ അവശിഷ്ടങ്ങൾ പതിച്ചുണ്ടാവുന്ന അപകടങ്ങളൊഴിവാക്കാൻ മെക്സിക്കൻ കടലിന് മുകളിലൂടെയുള്ള ഏതാനും വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.വെള്ളിയാഴ്‌ച വൈകുന്നേരം 5.38ന് സൗത്ത് ടെക്‌സസിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് പരീക്ഷണ സാറ്റലൈറ്റിനേയും വഹിച്ചുകൊണ്ട് പറന്നുയർന്നത്. എന്നാൽ, എട്ട് മിനുട്ടുകൾക്ക് ശേഷം സ്പേസ്എക്‌സ് മിഷൻ കൺട്രോളിന് സ്റ്റാർഷിപ്പുമായുള്ള ബന്ധം നഷ്ടമായി. സ്റ്റാർഷിപ്പിൻ്റെ സൂപ്പർ ഹെവി ബൂസ്റ്ററിൽനിന്ന് വിട്ടുമാറിയ അപ്പർ സ്റ്റേജ് പൊട്ടിത്തെറിക്കുകയായിരുന്നു. ബൂസ്റ്റർ ലോഞ്ചിങ് പാഡിലേക്ക് എത്തി. ഹെയ്തി തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിനു മുകളിലായി ഓറഞ്ച് നിറത്തിലുള്ള പ്രകാശഗോളങ്ങൾ ആകാശത്ത് പരന്നുകിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.'ഞങ്ങൾക്ക് സ്റ്റാർഷിപ്പുമായുള്ള എല്ലാ ആശയവിനിമയവും നഷ്‌ടമായെന്നും, അത് വ്യക്തമാക്കുന്നത് അപ്പർ സ്റ്റേജ് ഘട്ടത്തിൽ അപാകതകളുണ്ടെന്നുമാണ് എന്ന് സ്പേസ്എക്സ് കമ്മ്യൂണിക്കേഷൻസ് മാനേജർ ഡാൻ ഹൂത്ത് വ്യക്തമാക്കി.
വിക്ഷേപിച്ചയുടന്‍ തകര്‍ന്ന് മസ്‌കിന്റെ സ്റ്റാര്‍ഷിപ്പ്
സ്റ്റാർഷിപ്പിൻ്റെ അവശിഷ്ടങ്ങൾ പതിച്ചുണ്ടാവുന്ന അപകടങ്ങളൊഴിവാക്കാൻ മെക്സിക്കൻ കടലിന് മുകളിലൂടെയുള്ള ഏതാനും വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് പരീക്ഷണ സാറ്റലൈറ്റിനേയും വഹിച്ചുകൊണ്ട് പറന്നുയർന്നത്.
New Update