ടിബിലിസി: ജോർജിയയിലെ കുട്ടൗരി മൗണ്ടൻ റിസോർട്ടിൽ 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച 12 പേരിൽ 11 പേരും ഇന്ത്യക്കാരാണെന്നാണ് ജോർജിയയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിക്കുന്നത്.കാർബൺ മോണോക്സൈഡ് വിഷബാധയേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യമാണ് ജോർജിയ.ടൂറിസം വ്യവസായത്തെ ആശ്രയിക്കുന്ന ജോർജിയ വർഷംതോറും ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ സന്ദർശനം നടത്തുന്നുണ്ട് .
ഇന്ത്യയിൽ നിന്നും ധാരാളം ആളുകളാണ് ജോർജിയ സന്ദർശിക്കാനെത്തുന്നത് . മനോഹരമായ മഞ്ഞുമൂടിയ പർവതപ്രദേശങ്ങൾ ഉള്ളതിനാൽ,വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും വളരെ താൽപ്പര്യത്തോടെ ജോർജിയയിൽ എത്താറുണ്ട്.ജോർജിയയിലെ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ റിസോർട്ടാണ് കുട്ടൗരി.ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കുട്ടൗരി റിസോർട്ടിൽ 12 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.കാർബൺ മോണോക്സൈഡ് വിഷബാധയേറ്റാണ് മരണം സംഭവിച്ചതെന്നാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ, പ്രാദേശിക അധികാരികളുമായി സഹകരിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും, മരിച്ചവരുടെ കുടുംബങ്ങളുമായി എംബസി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു.അതേസമയം മരിച്ചവരുടെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കാർബൺ മോണോക്സൈഡ് വിഷബാധയേറ്റാണ് എല്ലാവരും മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഹോട്ടലിൻ്റെ രണ്ടാം നിലയിൽ ഒരു ഇന്ത്യൻ റെസ്റ്റോറൻ്റ് പ്രവർത്തിച്ചിരുന്ന വിശ്രമകേന്ദ്രത്തിലാണ് 12 പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.ഇതുമായി ബന്ധപ്പെട്ട്, ജോർജിയയിലെ ക്രിമിനൽ കോഡിൻ്റെ സെക്ഷൻ 116 പ്രകാരം ജോർജിയ പോലീസ് അന്വേഷണം ആരംഭിച്ചു.
കാർബൺ മോണോക്‌സൈഡ് വിഷബാധയായിരിക്കാം മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു.അവരുടെ കിടപ്പുമുറിയോട് ചേർന്ന് വളരെയടുത്താണ് ജനറേറ്റർ മുറി സ്ഥിതി ചെയുന്നത്.ഇവിടെ നിന്നുള്ള വാതക ചോർച്ചയെ തുടർന്നാകാം മരണം സംഭവിച്ചതെന്നാണ് സൂചന.സംഭവത്തിൽ ഫോറൻസിക് മെഡിക്കൽ സംഘം അന്വേഷണം നടത്തിവരികയാണ്. അടുത്ത ദിവസങ്ങളിൽ മരണകാരണം വ്യക്തമാകുമെന്നാണ് കരുതുന്നത്.